കൊടുവാളുമായി റീൽസ് ചിത്രീകരണം; ബിഗ് ബോസ് മത്സരാർഥികൾ അറസ്റ്റിൽ

കൊടുവാളുമായി റീൽസ് ചിത്രീകരണം; ബിഗ് ബോസ് മത്സരാർഥികൾ അറസ്റ്റിൽ

ബംഗളൂരു: പൊതുയിടത്തിൽ കൊടുവാൾ വീശുന്ന ഭീകര രംഗം ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കന്നട ബിഗ് ബോസിലെ രണ്ട് മുൻ മത്സരാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.

രജത് കിഷൻ, വിനയ് ഗൗഡ എന്നിവരാണ് അറസ്റ്റിലായത്. 18 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ ക്ലിപ്പ് ഒരാളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് പോസ്റ്റ് ചെയ്തത്. ഈ ക്ലിപ്പ് ഉടൻ വൈറലായി. പ്രതിഷേധം ഉയർന്നതോടെയാണ് പൊലീസ് നടപടി.

വിഡിയോയിൽ കാണുന്ന വടിവാൾ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇന്ത്യൻ ശിക്ഷ നിയമത്തിലെ സെക്ഷൻ 270 (പൊതു ശല്യം) പ്രകാരവും ആയുധ നിയമത്തിലെ മറ്റ് പ്രസക്തമായ വ്യവസ്ഥകൾ പ്രകാരവുമാണ് ബസവേശ്വരനഗർ പൊലീസ് കേസെടുത്തത്. കസ്റ്റഡിയിലെടുത്ത ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.

Tags:    
News Summary - Bigg Boss contestants arrested for filming reels with a sword

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.