പട്ന: പൊതുചടങ്ങിനിടെ വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെകാലിൽ വീഴാനൊരുങ്ങി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഇത്തവണ ദർഭംഗയിലെ പരിപാടിക്കിടെയായിരുന്നു സംഭവം. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
CM Nitish Kumar and PM Narendra Modi - This time in Darbhanga, though pic.twitter.com/FTaAdFbYu0
— Arun Kumar (@ArunkrHt) November 13, 2024
പ്രധാനമന്ത്രി മോദി ഇരിക്കവെ വേദിയിലേക്ക് നടന്നുവന്ന നിതീഷിനോ തന്‍റെ സമീപത്ത് ഇരിക്കാൻ മോദി പറഞ്ഞു. എന്നാൽ, നിതീഷ് ആദ്യം മോദിയുടെ കാൽ തൊട്ട് വന്ദിക്കാൻ ഒരുങ്ങുകയായിരുന്നു. ഉടൻ പ്രധാനമന്ത്രി എഴുന്നേറ്റ് ഇത് തടഞ്ഞു.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, പ്രധാനമന്ത്രിയുടെ കാലിൽ വീഴാൻ ശ്രമിക്കുന്നത് ഇതാദ്യമല്ല. ജൂണിൽ പാർലമെന്‍റിന്‍റെ സെൻട്രൽ ഹാളിൽ നടന്ന സമ്മേളനത്തിനിടെ പ്രധാനമന്ത്രിയുടെ പാദങ്ങളിൽ തൊടാൻ ശ്രമിച്ചത്, ചടങ്ങിൽ പങ്കെടുത്തവരെ അമ്പരപ്പിച്ചിരുന്നു. ഏപ്രിലിൽ നവാഡയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നിതീഷ് മോദിയുടെ പാദങ്ങളിൽ വന്ദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.