പട്ന: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിട്ടും ബീഹാറിൽ സർക്കാർ രൂപീകരിക്കുന്നതിൽനിന്ന് പരാജയപ്പെട്ട രാഷ്ട്രീയ ജനതാദളിെൻറ (ആർ.ജെ.ഡി) നേതാക്കൾ എതിരാളികളെ ലക്ഷ്യമിട്ട് സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ബിഹാറിെൻറ പുതിയ വിദ്യാഭ്യാസ മന്ത്രി മേവാലാൽ ചൗധരിയെയാണ് ഇപ്പോൾ പാർട്ടി പ്രധാനമായും ലക്ഷ്യമിടുന്നത്.
മേവാലാൽ ചൗധരി ദേശീയഗാനത്തിന്റെ വരികൾ തെറ്റിച്ചുപാടുന്ന വിഡിയോ ആർ.ജെ.ഡി അവരുടെ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചു. ഒരു സ്കൂളിൽ നടന്ന ചടങ്ങിൽ പതാക ഉയർത്തി മേവാലാൽ ചൗധരി ദേശീയ ഗാനം തെറ്റിച്ച് ചൊല്ലുന്ന പഴയ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
भ्रष्टाचार के अनेक मामलों के आरोपी बिहार के शिक्षा मंत्री मेवालाल चौधरी को राष्ट्रगान भी नहीं आता।
— Rashtriya Janata Dal (@RJDforIndia) November 18, 2020
नीतीश कुमार जी शर्म बची है क्या? अंतरात्मा कहाँ डुबा दी? pic.twitter.com/vHYZ8oRUVZ
പല തവണ അഴിമതി ആരോപിതനായ ബിഹാർ വിദ്യാഭ്യാസ മന്ത്രി മേവാലാൽ ചൗധരിക്ക് ദേശീയഗാനവും അറിയില്ലെന്നും അൽപം നാണം ബാക്കിയുണ്ടോ നിതീഷ് എന്നുമാണു വീഡിയോ ട്വീറ്റ് ചെയ്ത് ആർ.ജെ.ഡി ചോദിക്കുന്നത്. വീഡിയോ എന്ന് എടുത്തതാണെന്നോ എവിടെയാണെന്നോ വ്യക്തമല്ല.
ഭഗൽപുർ അഗ്രികൾച്ചർ സർവകലാശാലയുടെ (ബി.എൻ.യു) വൈസ് ചാൻസലർ ആയിരുന്ന ഡോ. മേവാലാൽ ചൗധരി മുമ്പും നിരവധി വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഭാര്യയുടെ മരണം സംബന്ധിച്ച ആരോപണങ്ങളും ഇതിൽ ഉൾപ്പെടുന്നു. അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റിയിൽ വൈസ് ചാൻസലറായിരുന്നപ്പോൾ ക്രമക്കേട് നടത്തിയെന്ന് മേവാലാൽ ചൗധരിയെതിരെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.