ബംഗളൂരു: ബിസിനസ് സംരംഭങ്ങളുടെ മറവില്‍ ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിച്ചെന്ന് എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) കര്‍ണാടക ഹൈകോടതിയില്‍ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷിെൻറ ജാമ്യാപേക്ഷയില്‍ ഇ.ഡിയുടെ വാദം പൂര്‍ത്തിയായി. ബിനീഷിെൻറ വാദം പൂർത്തിയായതാണെങ്കിലും എതിര്‍വാദമുന്നയിക്കാന്‍ സെപ്റ്റംബർ 23ന് സമയം അനുവദിച്ചു.
ബിനീഷിന്റെ ഡ്രൈവര്‍ അനിക്കുട്ടനും വ്യാപാര ഇടപാട് നടത്തിയിട്ടുള്ള സുഹൃത്തായ അരുണും അന്വേഷണവുമായി സഹകരിക്കാത്തത് ദുരൂഹമാണെന്നും ഇടപാടുകള്‍ നിയമപരമായിരുന്നെങ്കില്‍ ഇവര്‍ മാറി നില്‍ക്കുന്നതെന്തിനാണെന്നും ഇ.ഡി ചോദിച്ചു. ബിസിനസ് പങ്കാളി മുഹമ്മദ് അനൂപ് ആയിരുന്നെങ്കിലും അക്കൗണ്ടില്‍ പണം ഇടുന്നതും കേരളത്തിലിരുന്ന് പിന്‍വലിക്കുന്നതും അനിക്കുട്ടന് ആയിരുന്നു.
ബിനീഷിനുവേണ്ടിയാണ് അനിക്കുട്ടൻ പണമിടപാടുകൾ നടത്തിയതെന്നും കടലാസ് കമ്പനികള്‍ വഴിയും കള്ളപ്പണം വെളുപ്പിച്ചുവെന്നും ഇ.ഡിക്കുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റിര്‍ ജനറല്‍ അമന് ലേഖി വാദിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ ഒക്ടോബര്‍ 29നാണ് ബിനീഷിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. നവംബര്‍ 11നുശേഷം അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.