കൊൽക്കത്ത: പശ്ചമബംഗാൾ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വൻ തിരിച്ചടി. തെരഞ്ഞെടുപ്പ് നടന്ന നാല് നിയമസഭ സീറ്റുകളിലും തൃണമൂൽ കോൺഗ്രസ് ജയിച്ചു. മൂന്നിടത്ത് ബി.ജെ.പിക്ക് കെട്ടിവെച്ച പണം പോലും നഷ്ടമായി.
ആറുമാസം മുമ്പ് ബി.ജെ.പി സ്ഥാനാർത്ഥി വിജയിച്ച സീറ്റിലടക്കം പാർട്ടിക്ക് അടിപതറി. ആറ് മാസം മുമ്പ് നടന്ന ലേക്സഭാ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ച ദിൻഹത മണ്ഡലത്തിൽ തൃണമൂൽ സ്ഥാനാർത്ഥി ഉദയൻ ഗുഹ 1,64,089 വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തിന് ജയിച്ചു.
മമതാ ബാനർജിക്കായി ഭവാനിപൂർ മണ്ഡലത്തിൽ നിന്ന് രാജിവച്ച സോവൻദേപ് ചതോപാദ്യായയാണ് ഖൻദഹയിൽ നിന്ന് ജയിച്ചത്. 93,832 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സോവൻദേപിന്റെ വിജയം. ഗൊസാബാ മണ്ഡലത്തിൽ നിന്ന് 1,43,051 വോട്ടുകളുടെ ഭൂരിപക്ഷത്തിന് സുഭ്രതാ മോണ്ഡലും ശാന്തിപൂർ മണ്ഡലത്തിൽ നിന്ന് 64,675 വോട്ടിന്റെ ഭൂരിപക്ഷത്തിന് ഭ്രജാ കിഷോറും വിജയിച്ചു. ദിൻഹത, ഖൻദഹ , കർദാഹാ മണ്ഡലങ്ങളിലാണ് ബി.ജെ.പിക്ക് കെട്ടിവച്ച പണം നഷ്ടമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.