ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപറേഷനിലേക്ക് 14 എം.എൽ.എമാരെ നോമിനേറ്റ് ചെയ്ത് സ്പീക്കർ. 11 ബി.ജെ.പി അംഗങ്ങളെയും മൂന്ന് ആം ആദ്മി പാർട്ടി അംഗങ്ങളെയുമാണ് നോമിനേറ്റ് ചെയ്തത്.
മുനിസിപ്പൽ കോർപറേഷൻ ബജറ്റ് രൂപവത്കരണം, പൊതുഭരണം, നഗര പരിപാലനം എന്നീ വിഷയങ്ങളിൽ കോർപറേഷനെ സഹായിക്കലാണ് നോമിനേറ്റ് ചെയ്യപ്പെട്ട എം.എൽ.എമാരുടെ ചുമതല. ഇവർക്ക് മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനുള്ള അവകാശം ലഭിക്കും. ഇതോടെ കോർപറേഷനിൽ ബി.ജെ.പിക്ക് മേൽക്കെ ആകും.
തദ്ദേശ തെരഞ്ഞെടുപ്പ് അഞ്ചു വർഷത്തിൽ ഒരിക്കലാണ് നടക്കുന്നതെങ്കിലും മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് എല്ലാ വർഷവും നടക്കും. ആം ആദ്മി പാർട്ടിയാണ് നിലവിലെ മേയർ, ഡെപ്യൂട്ടി മേയർ പദവി വഹിക്കുന്നത്. ഏപ്രിലിൽ ഇവരുടെ കാലാവധി അവസാനിക്കും.
അടുത്ത തെരഞ്ഞെടുപ്പോടെ കോർപറേഷൻ ഭരണം ബി.ജെ.പിക്ക് പിടിക്കാനാകും. ഡൽഹി സർക്കാർ പിടിച്ചതിന് പിന്നാലെ കോർപറേഷനും പിടിക്കുന്നതോടെ ട്രിപ്പ്ൾ എൻജിൻ സർക്കാറെന്ന ബി.ജെ.പി പ്രചാരണം നടപ്പാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.