മഹാരാഷ്ട്രയിൽ ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന്ന് സൂചന

മും​ബൈ: മഹാരാഷ്ട്രയിൽ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന്ന് സൂചന. ബിജെപി കേന്ദ്ര നേതൃത്വം വൈകീട്ടോടെ പ്രഖ്യാപിക്കുമെന്നാണ് വിവരം. മുഖ്യമന്ത്രി പദത്തിൽ ആർ. എസ്. എസും അജിത് പവാർ എൻ സി പിയും ഫഡ്നാവിസിനെ പിന്തുണക്കുന്നു. നിലവിൽ ഉപമുഖ്യമന്ത്രിയാണ് അദ്ദേഹം. നിലവിലെ നിയമസഭയുടെ കാലാവധി തിങ്കളാഴ്ച അർദ്ധരാത്രിയോടെ അവസാനിക്കും. ഫഡ്നാവിസ് സഭയിൽ ഏക്നാഥ് ഷിൻഡേയും അജിത് പവാറും ഉപമുഖ്യമന്ത്രിമാരാകും.

288ൽ 230 സീറ്റുമായി മ​ഹാ​യു​തി​യേ കൂ​റ്റ​ൻ വിജ​യ​ത്തിലേക്ക് നയിച്ചത് ഫ​ഡ്നാ​വി​സാണ്. 132 സീറ്റുമായി ബിജെപി വലിയ ഒറ്റകക്ഷിയുമായി. ഫ​ഡ്നാ​വി​സി​ന്റെ ആ​സൂ​ത്ര​ണ​ത്തി​ലാ​ണ്​ ബി.​ജെ.​പി തെ​ര​ഞ്ഞെ​ടു​പ്പി​നി​റ​ങ്ങി​യ​ത്. ഇ​ത്ത​വ​ണ ആ​ർ.​എ​സ്.​എ​സ്​ നി​ശ്ശ​ബ്​​ദ പ്ര​ചാ​ര​ണ​ത്തി​ന്​ ഇ​റ​ങ്ങി​യ​തി​നു പി​ന്നി​ലും അ​ദ്ദേ​ഹ​ത്തി​ന്റെ ബു​ദ്ധി​യാ​ണ്.

2019ൽ ​ശി​വ​സേ​ന കൂ​റു​മാ​റി​യ​തോ​ടെ ന​ഷ്ട​പ്പെ​ട്ട അ​ധി​കാ​രം ര​ണ്ടു​വ​ർ​ഷ​ത്തി​നു​ശേ​ഷം അ​വ​രെ പി​ള​ർ​ത്തി തി​രി​ച്ചു​പി​ടി​ച്ച​തി​നും പി​ന്നീ​ട്​ എ​ൻ.​സി.​പി​യെ പി​ള​ർ​ത്തി ഒ​പ്പം​കൂ​ട്ടി​യ​തി​നും പി​ന്നി​ൽ ഫ​ഡ്​​നാ​വി​സ്​ ആ​ണെ​ന്ന്​ ക​രു​ത​പ്പെ​ടു​ന്നു. 2022ൽ ​അ​ധി​കാ​രം തി​രി​ച്ചു​പി​ടി​ച്ചെ​ങ്കി​ലും മു​ഖ്യ​നാ​കാ​ൻ ഫ​ഡ്​​നാ​വി​സി​ന്​ ക​ഴി​ഞ്ഞി​ല്ല. ശി​വ​സേ​ന​യെ പി​ള​ർ​ത്തി​യ ഏ​ക്​​നാ​ഥ്​ ഷി​ൻ​ഡെ​യെ ആ​ണ്​ മു​ഖ്യ​നാ​ക്കി​യ​ത്.

ആ​ർ.​എ​സ്.​എ​സി​ൽ വ​ള​ർ​ന്ന ഫ​ഡ്​​നാ​വി​സ്​ 1992ൽ ​നാ​ഗ്​​പു​രി​ൽ കോ​ർ​പ​റേ​റ്റ​റാ​യാ​ണ്​ രാ​ഷ്ട്രീ​യ തു​ട​ക്കം. 27ാം വ​യ​സ്സി​ൽ രാ​ജ്യ​ത്തെ ര​ണ്ടാ​മ​ത്തെ പ്രാ​യം കു​റ​ഞ്ഞ മേ​യ​റാ​യി. 1999ലാ​ണ്​ നി​യ​മ​സ​ഭ​യി​ലെ​ത്തു​ന്ന​ത്. 2014ൽ ​ബി.​ജെ.​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​പ്പോ​ൾ മു​തി​ർ​ന്ന നേ​താ​ക്ക​ളെ ത​ഴ​ഞ്ഞ്​ ഫ​ഡ്​​നാ​വി​സി​നെ​യാ​ണ്​ കേ​ന്ദ്ര​നേ​തൃ​ത്വം തെ​ര​ഞ്ഞെ​ടു​ത്ത​ത്. 2019ൽ ​അ​ജി​ത്​ പ​വാ​റി​നൊ​പ്പം ന​ട​ന്ന പാ​തി​ര സ​ത്യ​പ്ര​തി​ജ്ഞ​യി​ലൂ​ടെ മൂ​ന്ന്​ ദി​വ​സ​ത്തേ​ക്ക്​ മു​ഖ്യ​നാ​യി.

Tags:    
News Summary - BJP leader Devendra Fadnavis will become the Chief Minister of Maharashtra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.