ലഖ്നോ: ബി.ജെ.പി നയിക്കുന്ന കേന്ദ്രസർക്കാർ പിന്തുടരുന്നത് കോൺഗ്രസിെൻറ അതേ പാതയെന്ന് ബി.എസ്.പി അധ്യക് ഷ മായാവതി. കേന്ദ്രസർക്കാറിെൻറ തെറ്റായ നയങ്ങൾ രാജ്യത്തെ ക്രമസമാധാനം തകർത്തുവെന്നും മായാവതി വിമർശിച്ചു.
മുതലാളിമാർക്ക് വേണ്ടിയാണ് മോദി സർക്കാർ പ്രവർത്തിക്കുന്നത്. തൊഴിലില്ലായ്മ, പണപ്പെരുപ്പം എന്നിങ്ങനെയുള് ള പ്രശ്‌നങ്ങളുമായി രാജ്യം കഷ്ടപ്പെടുകയാണ്. ഇൗ അവസരത്തിൽ എൻ.ആർ.സിയും എൻ.പി.ആറും നടപ്പാക്കുകമെന്ന ബി.ജെ.പിയുടെ ധാർഷ്ട്യം അവസാനിപ്പിക്കണം. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ബി.ജെ.പി സർക്കാറുകൾ പാവങ്ങൾക്ക് എതിരെയാണ് പ്രവർത്തിക്കുന്നത്. ജനങ്ങൾക്കിടയിൽ അസ്വസ്ഥതയും തൊഴിലില്ലായ്മയും വ്യാപിക്കുക മാത്രമാണ് ബി.ജെ.പി ചെയ്യുന്നതെന്നും മായാവതി പറഞ്ഞു.
ബി.ജെ.പി സർക്കാർ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി അധികാരം ദുർവിനിയോഗം ചെയ്യുകയാണ്. സർക്കാർ സ്വീകരിച്ച തെറ്റായ നയങ്ങൾ രാജ്യത്തെ അസ്വസ്ഥപ്പെടുത്തുന്നതും ക്രമസമാധാനം തകർക്കുന്നതാണെന്നും മായാവതി പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ യു.പി പൊലീസ് നടപടിക്കെതിരെയും മായാവതി ആഞ്ഞടിച്ചു. യോഗി ആദിത്യനാഥ് പാർട്ടി രാഷ്ട്രീയത്തിലുള്ള ശ്രദ്ധ കുറച്ച് സംസ്ഥാനത്തെ ക്രമസമാധാന പാലനം മെച്ചപ്പെടുത്തണമെന്നും മായാവതി നേരത്തെ വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.