ന്യൂഡൽഹി: ഹനുമാൻ മന്ത്രം ഉരുവിടുമ്പോഴെല്ലാം ബി.ജെ.പി തന്നെ പരിഹസിക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് ക െജ്‌രിവാൾ. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം ട്വിറ്ററിലാണ് കെജ്‌രിവാൾ ഇക്കാര്യം പറഞ്ഞത്.
ഒരു ടി.വി ചാനലിൽ ഹനുമാൻ മന്ത്രം ഞാൻ ഉരുവിട്ടത് മുതൽ ബി.െജ.പി തുടർച്ചയായി പരിഹസിക്കുകയാണ്. ഇന്നലെ ഹനുമാൻ ക്ഷേത്രത്തിൽ പോയി. ഇന്ന് ബി.ജെ.പി നേതാക്കൾ പറയുന്നു, ഞാൻ സന്ദർശിച്ചതോടെ ക്ഷേത്രം അശുദ്ധമായെന്ന്. എന്ത് തരം രാഷ്്ട്രീയമാണിത്? ദൈവം എല്ലാവരുടേതുമാണ്. ബി.െജ.പിക്കാരെ അടക്കം ദൈവം എല്ലാവരെയും അനുഗ്രഹിക്കുന്നു -ട്വീറ്റിൽ കെജ്‌രിവാൾ പറഞ്ഞു.
കഴിഞ്ഞ ദിവസം കെജ്‌രിവാൾ ഭാര്യയുമൊത്ത് കൊണാട്ട് പ്ലേസിലെ പ്രശസ്തമായ ഹനുമാൻ ക്ഷേത്രത്തിലെത്തിയിരുന്നു.
നേരത്തെ, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇതേവിഷയത്തിൽ കെജ്‌രിവാളിനെ പരിഹസിച്ചിരുന്നു. അരവിന്ദ് കെജ്‌രിവാൾ ഇപ്പോൾ ഹനുമാൻ മന്ത്രം ഉരുവിടാൻ തുടങ്ങിയിരിക്കുന്നു. വരുംദിവസങ്ങളിൽ ഉവൈസിയും ഇതേ പോലെ ചെയ്യുന്നത് നിങ്ങൾക്ക് കാണാം എന്നായിരുന്നു യോഗി ആദിത്യനാഥ് പറഞ്ഞത്. ഫെബ്രുവരി 4ന് ഡൽഹിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ സമ്മേളനത്തിലായിരുന്നു യോഗിയുടെ പരാമർശം.
LATEST VIDEO:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.