വ്യാജ വാർത്ത: കർണാടക ബി.ജെ.പി എം.പിക്കെതിരെ കേസ്

ബംഗളൂരു: സ്വന്തം ഭൂമി വഖഫ് ബോര്‍ഡ് ഏറ്റെടുത്തതിനെത്തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹ്യ ചെയ്തെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് കര്‍ണാടകയിലെ ബി.ജെ.പി എം.പി തേജസ്വി സൂര്യക്കും വാർത്ത പ്രസിദ്ധീകരിച്ച കന്നഡ വാർത്ത പോർട്ടലിന്റെ എഡിറ്റർമാർക്കും എതിരെ പൊലീസ് കേസെടുത്തു.

തെറ്റായ പ്രചാരണം വഴി രണ്ടു സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചതിന് ഭാരതീയ ന്യായ് സംഹിത 353(2) പ്രകാരമാണ് കേസ്. ഹാവേരി പൊലീസിന്റെ സമൂഹ മാധ്യമ ചുമതലയുള്ള പൊലീസ് കോൺസ്റ്റബിൾ സുനിൽ ഹചാവനവറിന്റെ പരാതിയിലാണ് നടപടി.

വാർത്തയും സമൂഹ മാധ്യമത്തിലെ റിപ്പോർട്ടുകളും പരിശോധിച്ചപ്പോൾ, കർഷകൻ മരിച്ചത് 2022ലാണെന്നും വലിയ കടബാധ്യതയും വിളനാശവുമാണ് അതിലേക്ക് നയിച്ചതെന്നും കണ്ടെത്തി. വ്യാജ പ്രചാരണങ്ങൾ വഴി സംസ്ഥാനത്ത് സാമുദായിക കലാപത്തിനാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെന്ന് കർണാടകയിലെ കോൺഗ്രസ് സർക്കാർ ആരോപിച്ചിരുന്നു. വാർത്ത വ്യാജമാണെന്ന് കണ്ടെത്തിയതോടെ എം.പി പോസ്റ്റ് നീക്കം ചെയ്തിരുന്നു.

Tags:    
News Summary - BJP MP Tejasvi Surya, editors of Kannada news portals booked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.