ന്യൂഡൽഹി: പൗരത്വപ്പട്ടികയുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ മനോജ് തിവ ാരിയുടെ പ്രസ്താവനക്കെതിരെ ഡൽഹി മുഖ്യമന്ത്രി കെജ്രിവാൾ നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി നടത്തിയ മാർച്ച് അക്രമാസക്തമായി. ഡൽഹിയിലും പൗരത്വപ്പട്ടിക നടപ്പാക്കണമെന്ന് മനോജ് തിവാരി ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ഡൽഹിയിൽ നടപ്പാക്കിയാൽ ആദ്യം സംസ്ഥാനം വിടേണ്ടത് മനോജ് തിവാരി ആയിരിക്കുമെന്ന കെജ്രിവാളിെൻറ മറുപടിയാണ് ബി.ജെ.പിയെ പ്രകോപിച്ചത്. വ്യാഴാഴ്ച രാവിലെ കെജ്രിവാളിെൻറ വസതിയിലേക്കായിരുന്നു ബി.ജെ.പി പ്രവർത്തകർ മാർച്ച് നടത്തിയത്.
വസതിക്ക് സമീപം തടഞ്ഞതോടെ പ്രവർത്തകർ പൊലീസിനു നേരെ അതിക്രമം അഴിച്ചുവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.