ന്യൂഡൽഹി: അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനു പിന്നാലെ ലോക്സഭാംഗത്വം റദ്ദാക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ വാർത്താ സമ്മേളനത്തിന് മറുപടിയുമായി ബി.ജെ.പി രംഗത്ത്. ബി.ജെ.പി നേതാവും എം.പിയുമായ രവി ശങ്കർ പ്രസാദാണ് രാഹുലിനെ വിമർശിച്ച് വാർത്താസമ്മേളനം വിളിച്ചത്.
രാഹുൽ വ്യാജ പ്രസ്താവനകൾ നടത്തുകയാണെന്നും ലോക്സഭാംഗത്വം റദ്ദാക്കപ്പെട്ട വിഷയത്തെ കുറിച്ച് സംസാരിച്ചില്ലെന്നും രവി ശങ്കർ പ്രസാദ് ആരോപിച്ചു.
‘വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധി വ്യാജ പ്രസ്താവനകൾ നടത്താനാണ് ശ്രമിച്ചത്. അദ്ദേഹം വിഷയത്തെ കുറിച്ച് പറഞ്ഞതേയില്ല. 2019 ലെ പ്രസംഗത്തിന്റെ പേരിലാണ് രാഹുൽ ഗാന്ധിക്ക് ശിക്ഷ ലഭിച്ചത്. ചിന്തിച്ചിട്ടാണ് സംസാരിച്ചതെന്നാണ് ഇന്ന് അദ്ദേഹം പറയുന്നത്. അതിനർഥം 2019ൽ രാഹുൽ ഗാന്ധി പറഞ്ഞതെല്ലാം ചിന്തിച്ച് പറഞ്ഞതാണെന്നാണ്’ - രവി ശങ്കർ പ്രസാദ് പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ വിഷയത്തിൽ സ്റ്റേക്കുള്ള ശ്രമം കോൺഗ്രസ് വൈകിപ്പിക്കുന്നത് വിഷയം വരുന്ന കർണാടക തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാനാണ്. അതു വഴി പാർട്ടിക്ക് തെരഞ്ഞെടുപ്പിനെ അനുകൂലമാക്കാമെന്നാണ് കോൺഗ്രസ് കരുതുന്നതെന്നും രവി ശങ്കർ പ്രസാദ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.