മുംബൈ: മഹാരാഷ്ട്ര നിയമസഭയിൽ ശിവസേനയും ബി.ജെ.പിയും തമ്മിൽ ഏറ്റുമുട്ടൽ. കർഷക സഹായത്തെച്ചൊല്ലിയായിരുന്നു തർക്കം. അസമയത്തെ മഴയെ തുടർന്ന് വിളനാശം നേരിട്ട കർഷകർക്ക് ഹെക്ടറിന് 25,000 രൂപവീതം നൽകണമെന്ന ‘സാമ്ന’യുടെ മുഖപ്രസംഗം പ്ലക്കാർഡാക്കി പ്രതിപക്ഷ ബി.ജെ.പി എം.എൽ.എമാർ സഭയുടെ നടുത്തളത്തിലേക്ക് ഇറങ്ങി. ഇവരിൽനിന്ന് പ്ലക്കാർഡ് പിടിച്ചെടുക്കാൻ ഭരണകക്ഷിയായ ശിവസേന എം.എൽ.എമാർ ശ്രമിച്ചതോടെ സഭയിൽ ബഹളമായി. ഇതോടെ, സ്പീക്കർ നാന പടോലെ സഭ 30 മിനിറ്റ് നിർത്തിവെച്ചു.
സഭ പുനരാരംഭിച്ചെങ്കിലും ബി.ജെ.പിയും ശിവസേനയും അടങ്ങിയില്ല. ഇതോടെ സഭ പിരിച്ചുവിടുകയായിരുന്നു. ‘സാമ്ന’ വായിക്കാറില്ലെന്ന് മുമ്പ് പറഞ്ഞ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ‘സാമ്ന’ വായിക്കാൻ നിർബന്ധിതനായെന്നും മുേമ്പ വായിച്ചിരുന്നുെവങ്കിൽ ഇന്നും അധികാരത്തിൽ ഇരിക്കാൻ കഴിയുമായിരുന്നു എന്നും ‘സാമ്ന’ ഏക്സിക്യൂട്ടിവ് എഡിറ്ററും മുതിർന്ന ശിവസേന നേതാവുമായ സഞ്ജയ് റാവത്ത് പറഞ്ഞു. നാഗ്പുരിലാണ് മഹാരാഷ്ട്രയിലെ ശീതകാല നിയമസഭ സമ്മേളനം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.