അവധേഷ് പ്രസാദ്, ലല്ലു സിങ്

രാമക്ഷേത്രത്തിന്റെ മണ്ഡലത്തിലും ബി.ജെ.പിക്ക് കനത്ത തിരിച്ചടി; നിലവിലെ എം.പി ലല്ലു സിങ് പരാജയത്തിലേക്ക്

അയോധ്യ: ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് നിർമിച്ച രാമക്ഷേത്രം ഉൾക്കൊള്ളുന്ന ഫൈസാബാദ് മണ്ഡലത്തിൽ ബി.ജെ.പി തോൽവിയിലേക്ക്. വോട്ടൊഴുകുമെന്ന പ്രതീക്ഷയിൽ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് വൻ ആഘോഷമായി നടത്തിയ മണ്ണിൽ തന്നെയാണ് ബി.ജെ.പി പരാജയം രുചിക്കുന്നത്.

ബി.ജെ.പി സ്ഥാനാർഥിയായെത്തിയ നിലവിലെ എം.പി ലല്ലു സിങ്ങിനെതിരെ സമാജ്‍വാദി പാർട്ടിയിലെ അവധേഷ് പ്രസാദ് 50,000ത്തോളം വോട്ടിനാണ് ലീഡ് ചെയ്യുന്നത്. അവധേഷ് പ്രസാദ് 4,70,000ത്തോളം വോട്ട് ഇതിനകം സ്വന്തമാക്കിയപ്പോൾ ലല്ലു സിങ്ങിന് വീണത് 4,21,000ത്തിനടുത്താണ്.

അയോധ്യ നഗരവും ഫൈസാബാദ് നഗരവുമെല്ലാം ഈ മണ്ഡലത്തിലാണുള്ളത്. ദരിയാബാദ്, രദൗലി, മിൽകിപൂർ, അയോധ്യ എന്നിങ്ങനെ അഞ്ച് നിയമസഭ മണ്ഡലങ്ങളാണ് ഫൈസാബാദ് ലോക്സഭ മണ്ഡലത്തിൽ വരുന്നത്. മേയ് 20ന് നടന്ന അഞ്ചാം ഘട്ടത്തിലായിരുന്നു ഇവിടെ വോട്ടെടുപ്പ്. 59.14 ശതമാനമായിരുന്നു പോളിങ്. 2019ലെ തെരഞ്ഞെടുപ്പിൽ ലല്ലു സിങ് 65,477 വോട്ടിന്റെയും 2014ൽ 2,82,775 വോട്ടിന്റെയും ഭൂരിപക്ഷത്തിൽ ജയിച്ചുകയറിയ മണ്ഡലമാണ് ബി.ജെ.പിയെ കൈവിട്ടത്. 

Tags:    
News Summary - BJP suffered a heavy blow in the Ram temple constituency too; Current MP Lallu Singh to defeat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.