ബി.ജെ.പി പണം കൈമാറിയത് അദാനിയുടെ പോക്കറ്റിലേക്കെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ബി.ജെ.പി നേതൃത്വത്തിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. ഗൗതം അദാനിയുടെ പോക്കറ്റിലേക്കാണ് ബി.ജെ.പി പണം കൈമാറിയതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കള്ളപ്പണം പൂർണമായും ഇല്ലാതാക്കാൻ സാധിച്ചില്ലെങ്കിൽ തന്നെ തൂക്കി​കൊല്ലാമെന്ന് മോദി പറഞ്ഞു. കോവിഡ് സമയത്ത് മൊബൈൽ ഫോൺ ടോർച്ച് തെളിയിക്കാനും പാത്രം കൊട്ടാനുമാണ് അ​ദ്ദേഹം ആഹ്വാനം ചെയ്തത്. ഓക്സിജൻ സിലിണ്ടറുകളും ആവശ്യത്തിന് മരുന്നുകളുമില്ലാതെ ജനം തെരുവിൽ മരിച്ച് വീഴുമ്പോഴായിരുന്നു ഇത്.

എന്നാൽ, രാജസ്ഥാൻ സർക്കാർ ജനങ്ങൾക്ക് പാത്രങ്ങളിൽ ഭക്ഷണം നൽകി. മരുന്നുകളുടെ വിതരണവും സർക്കാർ ഫലപ്രദമായി നടത്തി. പാവങ്ങൾക്ക് വേണ്ടിയായിരുന്നു രാജസ്ഥാൻ സർക്കാർ പ്രവർത്തിച്ചതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജസ്ഥാനിലെ ചാരുവിൽ കോൺഗ്രസിന്റെ റാലിയിൽ പ​ങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പരാമർശം.

നരേന്ദ്ര മോദിയാണ് ആദ്യമായി ഇവിടെ ജി.എസ്.ടി നടപ്പിലാക്കിയത്. ഇതുമൂലം കർഷകർക്കും ഇവിടെ നികുതി അടക്കേണ്ടി വന്നു. മോദിയുടെ നോട്ടുനിരോധനം രാജ്യ​ത്തെ ചെറുകിട വ്യാപാരികളെ തകർത്തു.രാജ്യത്ത് എവിടെ നോക്കിയാലും അവിടെയെല്ലാം അദാനിയാണ്.

വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, സിമന്റ് നിർമാണശാലകൾ, റോഡുകൾ എല്ലാം അദാനിക്കാണ്. ധനികർക്ക് വേണ്ടിയാണ് മോദി സർക്കാർ പ്രവർത്തിക്കുന്നത്. അദാനിയെ മോദി സഹായിക്കുന്നു. അദാനി പണം സമ്പാദിച്ച് അത് ​വിദേശത്ത് ചെലവഴിച്ച് കമ്പനികൾ വാങ്ങുകയാണെന്നും രാഹുൽ പറഞ്ഞു. 

Tags:    
News Summary - ‘BJP transfers money into Adani's pockets’: Rahul Gandhi in poll-bound Rajasthan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.