ന്യൂഡൽഹി: മോദിയും അമിത് ഷായും ഇല്ലാത്ത ഏത് സർക്കാറിനെയും പിന്തുണക്കുമെന്ന് ആം ആദ് മി പാർട്ടി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ഡൽഹിയിലെ വോെട ്ടടുപ്പിെൻറ അവസാന നിമിഷം മുസ്ലിം വോട്ടുകൾ അപ്പാടെ കോൺഗ്രസിന് പോയെന്നും അതോടെ ഫലം പ്രവചനാതീതമായെന്നും അദ്ദേഹം ‘ഇന്ത്യൻ എക്സ്പ്രസി’നോട് പറഞ്ഞു.
ആം ആദ്മി പാർട്ടിക്ക് മതിയായ സീറ്റുകൾ ലഭിക്കുകയും ഡൽഹിക്കു പൂർണ സംസ്ഥാന പദവി ലഭിക്കുകയും ചെയ്യുകയാണെങ്കിൽ മോദിയും അമിത് ഷായും ഇല്ലാത്ത സർക്കാറിനെ പിന്തുണക്കും -പഞ്ചാബിലെ പ്രചാരണത്തിനിടെ കെജ്രിവാൾ പറഞ്ഞു.
മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെപ്പോലെ ഒരു ദിനം സ്വന്തം സുരക്ഷ ഗാർഡുകളാൽ താനും െകാല്ലപ്പെടും. ബി.ജെ.പിയായിരിക്കും തെൻറ സുരക്ഷ ഗാർഡുകളെ ഉപയോഗിച്ച് െകാലനടത്തുക. സുരക്ഷ ഗാർഡുകൾ ബി.ജെ.പിക്ക് കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാറുണ്ട്. കെജ്രിവാൾ സ്വകാര്യവാർത്ത ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പഞ്ചാബിൽ ആപ്പിനുവേണ്ടി പ്രചാരണത്തിനെത്തിയതായിരുന്നു അദ്ദേഹം. നേരത്തേ ഡൽഹിയിലെ മോത്തി നഗർ മേഖലയിൽ റോഡ് ഷോക്കിടെ കെജ്രിവാളിന് മർദനമേറ്റിരുന്നു.
ഡൽഹിയിലെ വോെട്ടടുപ്പിെൻറ അവസാനനിമിഷം മുസ്ലിം വോട്ടുകൾ കോൺഗ്രസിന് മറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. 12-13 ശതമാനം മുസ്ലിം വോട്ടുകളാണ് ഡൽഹിയിലുള്ളത്. വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പുവരെ ഏഴ് സീറ്റും ആപ്പിന് ലഭിക്കുന്ന സാഹചര്യമായിരുന്നു. അവസാനനിമിഷം മുസ്ലിം വോട്ടുകള്‍ മുഴുവന്‍ കോണ്‍ഗ്രസിലേക്കു പോയി. എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ്.
അതേസമയം, കെജ്രിവാളിെൻറ വാക്കുകൾ തരംതാണ രാഷ്ട്രീയം കളിക്കുന്നതിെൻറ തെളിവാണെന്ന് ബി.ജെ.പി പ്രതികരിച്ചു. സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരിൽ വിശ്വാസമില്ലെങ്കിൽ എന്തുകൊണ്ടാണ് അദ്ദേഹം പൊലീസിൽ പരാതി നൽകാത്തതെന്ന് ബി.ജെ.പി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.