അടുത്ത നാല് നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി അദൃശ്യമാകും -രാഹുൽ ഗാന്ധി

പട്ന: തെലങ്കാന, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ നാല് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി അദൃശ്യമാകുമെന്ന് രാഹുൽ ഗാന്ധി അവകാശപ്പെട്ടു. ബിഹാറിലെ പട്നയിൽ പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയ രാഹുൽ ഗാന്ധി‍യും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.

ഇന്ത്യയിൽ ഒരു പ്രത്യയശാസ്ത്ര പോരാട്ടമാണ് നടക്കുന്നത്. ഒരു വശത്ത് കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയും മറുവശത്ത് ബി.ജെ.പി-ആർ.എസ്‌.എസിന്റെ ഭാരത് ടോഡോ യാത്രയും. കോൺഗ്രസ് പാർട്ടിയുടെ ഡി.എൻ.എ ഉള്ളതുകൊണ്ടാണ് ഞങ്ങൾ ബിഹാർ വന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ബീഹാറിൽ വിജയിച്ചാൽ രാജ്യത്തുടനീളം വിജയിക്കാമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പട്നയിലെ പാർട്ടി പ്രവർത്തകരോട് പറഞ്ഞു.

രാജ്യത്തുടനീളം കോൺഗ്രസിന് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും കർണാടക തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതുപോലെ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ കോൺഗ്രസ് പ്രവർത്തകർ പാർട്ടി ഓഫീസിന് പുറത്ത് തടിച്ചുകൂടി.



Tags:    
News Summary - 'BJP won't be visible,' Rahul's big claim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.