പ്രത്യേക പാർലമെന്റ് സമ്മേളനം: വിപ്പ് നൽകി ബി.ജെ.പി

ന്യൂഡൽഹി: സെപ്റ്റംബർ 18ന് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം തുടങ്ങാനിരിക്കെ എം.പിമാർക്ക് വിപ്പ് നൽകി ബി.ജെ.പി. മൂന്ന് വരികളുള്ള വിപ്പാണ് ബി.ജെ.പി അംഗങ്ങൾക്ക് നൽകിയിട്ടുണ്ട്.

വളരെ പ്രധാനപ്പെട്ട നടപടി ക്രമമാണ് പാർലമെന്റിൽ പൂർത്തിയാക്കാനുള്ളതെന്ന് ബില്ലിൽ പറയുന്നു. ചർച്ച നടത്തി നിർണായക ബിൽ പാസാക്കുമെന്ന സൂചന വിപ്പിൽ സർക്കാർ നൽകിയിട്ടുണ്ട്. സെപ്റ്റംബർ 18 മുതൽ 22 വരെ അഞ്ച് ദിവസം നടക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ എല്ലാ അംഗങ്ങളും പ​ങ്കെടുക്കണമെന്നും നടപടിക്രമങ്ങളുടെ ഭാഗമാവണമെന്നും ബി.ജെ.പി നൽകിയ വിപ്പിൽ പറയുന്നു.

സെപ്റ്റംബർ 18 മുതൽ പാർലമെന്റിൽ നടക്കുന്ന പ്രത്യേക സമ്മേളനത്തിന് മുമ്പായി 17ന് വൈകീട്ട് സർവകക്ഷി യോഗവും കേന്ദ്രസർക്കാർ വിളിച്ചിരുന്നു. കേന്ദ്രപാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ്ജോഷിയാണ് ഇക്കാര്യം അറിയിച്ചത്. പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കാനുള്ള കാരണത്തെ കുറിച്ച് സർക്കാർ ഇതുവരെ വിശദീകരിച്ചിട്ടില്ല. ജി20 ഉച്ചകോടിയുടെയും ചന്ദ്രയാൻ 3യുടെയും വിജയത്തെ കുറിച്ച് സൂചിപ്പിക്കാനാണ് പ്രത്യേക സമ്മേളനം വിളിക്കുന്നതെന്നാണ് ചില ബി.ജെ.പി നേതാക്കളുടെ അവകാശ വാദം.

ആസന്നമായിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ സ്വാധീനം ചെലുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണിതെന്നാണ് ചിലർ പറയുന്നത്. പ്രത്യേക സെഷനിൽ ചോദ്യോത്തര വേളയോ ശൂന്യവേളയോ ഉണ്ടാകില്ലെന്നും സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കാൻ അനുവദിക്കില്ലെന്നും സർക്കാർ അറിയിച്ചിരുന്നു.

Tags:    
News Summary - BJP's 3-line whip to Lok Sabha MPs for special Parliament session: ‘Be positively present’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.