ബി.ജെ.പിക്കെതിരെ വീണ്ടും വരുൺ ഗാന്ധി; ഇക്കുറി ആയുധമാക്കിയത്​ വാജ്​പേയിയുടെ പ്രസംഗം

ന്യൂഡല്‍ഹി: മോദി സർക്കാറിനും ബി.ജെ.പി കേന്ദ്രനേതൃത്വത്തിനും എതിരെ തുടർച്ചയായി പ്രഹരമേൽപിച്ച്​ പാർട്ടി നേതാവും പിലിഭിത്ത്​ എം.പിയുമായ വരുൺ ഗാന്ധി. ഇക്കുറി മുൻപ്രധാനമന്ത്രിയും ബി.ജെ.പി നേതാവുമായിര​ുന്ന അടൽ ബിഹാരി വാജ്​പേയിയുടെ കർഷകർക്കനുകൂലമായ പ്രസംഗവുമായാണ്​ വരുൺ രംഗത്തെത്തിയത്​.

ലഖിംപുര്‍ ഖേരിയിൽ സമരംചെയ്​ത കർഷകർക്കുനേ​െ​ര കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ്​ മിശ്രയുടെ നേതൃത്വത്തിൽ വാഹനം ഓടിച്ചു കയറ്റി നാ​ലുപേരെ ​െകാലപ്പെടുത്തിയ സംഭവത്തിനെതിരെ കടുത്ത നിലപാടുമായി വരുൺ ഗാന്ധി പരസ്യമായി അഭിപ്രായപ്രകടനം നടത്തിയിരുന്നു. കൊല്ലപ്പെട്ട കര്‍ഷകര്‍ക്ക് നീതി വേണമെന്നാവശ്യപ്പെടുകയും കര്‍ഷക സമരത്തെ പിന്തുണക്കുകയും ചെയ്ത വരുണിനെയും മാതാവ്​ മനേക ഗാന്ധിയെയും ബി.ജെ.പി നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് വാജ്​പേയിയുടെ പഴയ വിഡിയോ ട്വീറ്റ്​​ ചെയ്​തത്​.

'ഞങ്ങളെ ഭയപ്പെടുത്താന്‍ നോക്കേണ്ട. കര്‍ഷകര്‍ ഭയപ്പെടേണ്ടതില്ല. കര്‍ഷക മുന്നേറ്റത്തെ രാഷ്ട്രീയത്തിനായി ഉപയോഗിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. കര്‍ഷകരുടെ യഥാര്‍ത്ഥ ആവശ്യങ്ങളെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു, സര്‍ക്കാര്‍ ഞങ്ങളെ ഭയപ്പെടുത്താനോ നിയമങ്ങള്‍ ദുരുപയോഗം ചെയ്യാനോ കര്‍ഷകരുടെ സമാധാനപരമായ മുന്നേറ്റത്തെ അവഗണിക്കാനോ ശ്രമിച്ചാല്‍ ഞങ്ങളും ആ മുന്നേറ്റത്തിന്‍റെ ഭാഗമാകും' എന്നാണ്​ പ്രസംഗം.

വലിയ മനസ്സുള്ള നേതാവിന്‍റെ വിവേകപൂര്‍ണ്ണമായ വാക്കുകള്‍ എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 1980ല്‍ കര്‍ഷകരെ അടിച്ചമര്‍ത്തുന്നെന്നാരോപിച്ച് അന്നത്തെ ഇന്ദിരാഗാന്ധി സര്‍ക്കാരിന് വാജ്‌പേയി മുന്നറിയിപ്പ് നല്‍കുന്നതാണ് വീഡിയോയെന്ന്​ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്​തു.

ലഖിംപുര്‍ ഖേരിയില്‍ കേന്ദ്രമന്ത്രിയുടെ മകന്‍റെ വാഹനം കര്‍ഷകര്‍ക്ക് നേരെ ഇടിച്ചുകയറ്റി കൊല്ലുന്നതിന്‍റെ വീഡിയോകൾ ട്വിറ്ററിൽ പങ്കുവച്ചതിന് പിന്നാലെയായിരുന്നു ബി.ജെ.പി ദേശീയ നിർവാഹക സമിതിയിൽ നിന്ന് വരുൺ ഗാന്ധിയെ ഒഴിവാക്കിയത്​. 'ലഖിംപൂർ ഖേരിയിൽ കർഷകരുടെ ഇടയിലേക്ക് ബോധപൂർവം വാഹനം ഇടിച്ചുകയറ്റുന്ന ഈ ദൃശ്യം ആരുടെയും ഉള്ളുലയ്ക്കും. പൊലീസ് ഈ വീഡിയോ ശ്രദ്ധിക്കുക. ഈ വാഹനങ്ങളുടെ ഉടമകളെയും അവയിൽ ഇരിക്കുന്നവരെയും ഈ കേസിൽ ഉൾപ്പെട്ട മറ്റ് ആളുകളെയും ഉടൻ അറസ്റ്റ് ചെയ്യണം'- എന്ന കുറിപ്പും അദ്ദേഹം വിഡിയോയ്​ക്കൊപ്പം ട്വീറ്റ് ചെയ്തിരുന്നു.

കർഷകരുടെ വിഷയം ഹിന്ദു-സിഖ് യുദ്ധമായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും വരുൺ ഗാന്ധി ട്വിറ്ററിൽ അഭിപ്രായപ്പെട്ടിരുന്നു. സ്വന്തം നേട്ടത്തിനു വേണ്ടി ഇത്തരം വില കുറഞ്ഞ രാഷ്ട്രീയം കളിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'ലഖിംപൂർ ഖേരി വിഷയം ഹിന്ദു-സിഖ് യുദ്ധമാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നു. ഇത് അധാർമികവും വസ്തുതാവിരുദ്ധവുമാണ് എന്നു മാത്രമല്ല, അപകടകരവുമാണ്. തലമുറകളെടുത്ത് ഉണങ്ങിയ മുറിവുകൾ വീണ്ടും തുറക്കാനേ ഉപകരിക്കൂ. നമ്മൾ ദേശീയ ഐക്യം മറന്ന്​ വില കുറഞ്ഞ രാഷ്ട്രീയം കളിക്കരുത്'- എന്നായിരുന്നു എം.പിയുടെ ട്വീറ്റ്.

Tags:    
News Summary - BJP's Varun Gandhi Doubles Down With Vajpayee Video On Farmers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.