ന്യൂഡൽഹി: ഷഹീൻബാഗിലെ പ്രതിഷേധക്കാർക്കെതിരെ നടത്തിയ പരാമർശം വിവാദമായതിനു പിന്നാലെ ബി.ജെ.പി എം.പി പർവേഷ് വെർമ് മ വീണ്ടും വിവാദത്തിൽ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ തീവ്രവാദിയെന്ന് വിളിച്ചാണ് ഇപ്പോൾ വിവാദ ത്തിലായിരിക്കുന്നത്. ഡൽഹിയിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുമ്പോഴായിരുന്നു പാർവേഷ് കെജ്രിവാളിനെതിരെ ത ീവ്രവാദി പരാമർശം നടത്തിയത്.
ഡൽഹിയിൽ കെജ്രിവാളിനെ പോലെ നിരവധി തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്നും കശ്മീരിലെ തീവ്രവാദികളുമായി ഏറ്റുമുട്ടണോ, ഡൽഹിയിലെ തീവ്രവാദിയായ കെജ്രിവാളിനോട് ഏറ്റുമുട്ടണോ എന്ന് തനിക്ക് മനസിലാവുന്നില്ലെന്നുമായിരുന്നു പർവേഷിൻെറ പ്രസ്താവന.
പൗരത്വ ഭേദഗതി നിയത്തിനെതിരെ ഷഹീൻബാഗിൽ നടക്കുന്ന പ്രതിഷേധത്തെ പിന്തുണച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കുമെതിരെ പർവേഷ് വെർമ്മ രംഗത്തു വന്നിരുന്നു. ഫെബ്രുവരി എട്ടിന് ആർക്ക് വോട്ട് നൽകണമെന് രാജ്യ തലസ്ഥാനത്തെ ജനങ്ങൾക്ക് തീരുമാനിക്കാനുള്ള സമയമാണിപ്പോഴെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഷഹീൻബാഗിലെ പ്രതിഷേധക്കാരെ പർവേഷ് വെർമ്മ ബലാത്സംഗ വീരൻമാരെന്നും കൊലപാതകികളെന്നും വിളിച്ചത് വൻ വിവാദമായിരുന്നു. ലക്ഷക്കണക്കിന് ആളുകൾ ഷഹീൻബാഗിൽ ഒത്തുകൂടിയിട്ടുണ്ടെന്നും അവർ നിങ്ങളുടെ വീടുകളിൽ കയറി സഹോദരിമാരേയും പെൺകുട്ടികളേയും ബലാത്സംഗം ചെയ്യുമെന്നും ജനങ്ങൾക്ക് ഇപ്പോൾ തീരുമാനിക്കാം എന്നുമായിരുന്നു പർവേഷിൻെറ പ്രസ്താവന.
ഫെബ്രുവരി 11ന് ബി.ജെ.പിയാണ് അധികാരത്തിൽ വരുന്നതെങ്കിൽ ഒരു മണിക്കൂർ കൊണ്ട് പ്രതിഷേധക്കാരെ നീക്കം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.