ഹൈദരാബാദ്: തെലങ്കാനയിലെ ഘട്‌കേസറിൽ റെസ്റ്റാറന്‍റിൽ വിളമ്പിയ ബിരിയാണിയിൽ ബ്ലേഡ്. സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിക്കുകയായിരുന്ന ബിങ്കി എന്നയാൾക്കാണ് ദം ബിരിയാണിയിൽ നിന്ന് ബ്ലേഡ് ലഭിച്ചത്.
ബിരിയാണിയിൽ ബ്ലേഡ് കണ്ടെത്തിയതിനെ തുടർന്ന് ഇവർ സ്ഥാപനത്തിന്‍റെ മാനേജ്മെന്‍റിൽ പരാതിപ്പെട്ടു. സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം റെസ്റ്റാറന്‍റ് മാനേജ്‌മെന്‍റ് സംഭവത്തെ നിസാരവത്കരിക്കുകയായിരുന്നു. എങ്ങനെ സംഭവിച്ചുവെന്ന് അറിയില്ലെന്ന അശ്രദ്ധമായ മറുപടിയായിരുന്നു മാനേജ്‌മെന്‍റിന്‍റെ ഭാഗത്തുനിന്ന് ലഭിച്ചത്. തുടർന്ന് ബിങ്കി പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഹൈദരാബാദിലെ റെസ്റ്റാറന്‍റുകളിൽ നിരവധി ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ നടക്കുന്ന സമയത്താണ് സംഭവം. ഭക്ഷണത്തിൽ സിഗരറ്റ് കുറ്റികൾ മുതൽ പ്രാണികളെ വരെ കണ്ടെത്തിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തെലങ്കാനയിലെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെ ടാസ്‌ക് ഫോഴ്‌സ് ടീമുകൾ ഹൈദരാബാദിലെയും തെലങ്കാനയിലെ മറ്റ് ജില്ലകളിലെയും റെസ്റ്റാറന്‍റുകളിൽ റെയ്‌ഡ് നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.