ലുധിയാന കോടതി കെട്ടിടത്തിൽ സ്ഫോടനം; രണ്ടുപേർ മരിച്ചു

ലുധിയാന: പഞ്ചാബിൽ ലുധിയാന കോടതി കെട്ടിടത്തിലുണ്ടായ സ്ഫോടനത്തിൽ രണ്ടുപേർ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. കോടതി കെട്ടിടത്തിൽ രണ്ടാംനിലയിലെ വാഷ് റൂമിലാണ് സ്ഫോടനം നടന്നത്. പൊലീസ് പ്രദേശം വളഞ്ഞിരിക്കുകയാണ്. കോടതി പ്രവർത്തിക്കുന്നതിനിടെയാണ് സ്ഫോടനം.

ലുധിയാന കോടതി സമുച്ചയത്തിലുണ്ടായ സ്‌ഫോടനത്തെ ശക്തമായി അപലപിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, പഞ്ചാബിലെ സമാധാനം തകർക്കാൻ ചിലർ ഇപ്പോഴും ശ്രമിക്കുകയാണെന്ന് ട്വീറ്റിലൂടെ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ മൂന്ന് കോടി ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കണമെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചുള്ള ട്വീറ്റിൽ കെജ് രിവാൾ വ്യക്തമാക്കി.

'ആദ്യം ക്രൂരത, ഇപ്പോൾ സ്ഫോടനം. പഞ്ചാബിലെ സമാധാനം തകർക്കാൻ ചിലർ ഇപ്പോഴും ശ്രമിക്കുന്നു. എന്നാൽ, പഞ്ചാബിലെ മൂന്ന് കോടി ജനങ്ങൾ ഒറ്റക്കെട്ടായി ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കും. സമാധാനത്തിന് വേണ്ടി നമ്മൾക്ക് പരസ്പരം കൈകോർക്കാം'

'വാർത്ത കേട്ടതിൽ ദുഃഖമുണ്ട്, മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നു, പരിക്കേറ്റ എല്ലാവർക്കും വേഗത്തിൽ സുഖം പ്രാപിക്കട്ടെ' -കെജ്‌രിവാൾ ട്വീറ്റ് ചെയ്തു.

Tags:    
News Summary - Blast in Ludhiana court complex, 2 dead, 4 injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.