Bomb threat in Ahmedabad: One in custody

അഹമ്മദാബാദിൽ സ്‌ഫോടനം നടത്തുമെന്ന് ഭീഷണി: ഒരാൾ കസ്റ്റഡിയിൽ

ബലിയ: റിപ്പബ്ലിക് ദിനത്തിൽ ഗുജറാത്തിലെ അഹമ്മദാബാദിൽ സ്‌ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ.

ദേവ്രാർ സ്വദേശി ഓം പ്രകാശ് പാസ്വാനെയാണ് ഗുജറാത്ത് പൊലീസ് സംഘം വെള്ളിയാഴ്ച രാത്രി കസ്റ്റഡിയിലെടുത്തത്.

അന്വേഷണത്തിൽ ബോംബ് ഭീഷണി ലഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. റെയിൽവേ സ്റ്റേഷനും ബസ് സ്റ്റാൻഡും ഉൾപ്പെടെ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ സ്‌ഫോടനം നടത്തുമെന്നായിരുന്നു ഭീഷണി.

ഗുജറാത്ത് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഭീഷണിക്കത്ത് അയച്ചതിൽ നാല് പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി. അവരിൽ ഒരാൾ ഉത്തർപ്രദേശിലെ ബലിയയിൽ താമസിക്കുന്നയാളാണെന്നും വ്യക്തമായി.

തുടർന്ന് പൊലീസ് സംഘം വെള്ളിയാഴ്ച മണിയാർ പൊലീസ് സ്റ്റേഷനിലെത്തി പ്രാദേശിക പൊലീസിനൊപ്പം ദേവ്രാറിലെ വീട്ടിൽ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Tags:    
News Summary - Bomb threat in Ahmedabad: One in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.