ചെങ്കോട്ടയിലെയും ജമാ മസ്ജിദിലെയും ബോംബ് ഭീഷണി വ്യാജമെന്ന് ഡൽഹി പൊലീസ്

ചെങ്കോട്ടയിലെയും ജമാ മസ്ജിദിലെയും ബോംബ് ഭീഷണി വ്യാജമെന്ന് ഡൽഹി പൊലീസ്

ന്യൂഡൽഹി: രാജ്യസ്ഥലസ്ഥാനത്ത് ചെങ്കോട്ടയിലും ജമാ മസ്ജിദിലും വ്യഴാഴ്ച ലഭിച്ച ബോംബ് ഭീഷണി വ്യാജമെന്ന് സ്ഥിരീകരിച്ച് ഡൽഹി പൊലീസ്. ഭീഷണി ലഭിച്ചയുടൻ ബോംബ് ഡിറ്റക്ഷൻ സ്ക്വാഡും സി.ഐ.എസ്.എഫും പരിശോധന നടത്തിയെങ്കിലും സംശ‍യാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

കഴിഞ്ഞ മാസം ഡൽഹിയിലെ തമിഴ്നാട് ഭവനിലും ബോംബ് ഭീഷണി ഉണ്ടായിരുന്നു. അന്നും പരിശോധനയിൽ  സംശയാസ്പദമായി ഒന്നും കണ്ടെത്താനായിരുന്നില്ല. ഫെബ്രുവരിയിൽ ഡൽഹിയിലെയും നോയിഡയിലെയും സ്കൂളു കളിൽ ബോംബ് ഭീഷണി ലഭിച്ചിരുന്നു.

മുമ്പ് ഡൽഹിയിലെ 400 ഓളം സ്കൂളുകളിൽ ബോംബ് ഭീഷണി നടത്തിയ സംഭവത്തിനു പിന്നിൽ സ്കൂൾ വിദ്യാർത്ഥിയാണെന്ന് പൊലീസ് കണ്ടത്തിയിരുന്നു. 

Tags:    
News Summary - bomb threat in delhi declared hoax

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.