പട്ന: ബിഹാറിലെ പട്ന സാഹിബ് ലോക്സഭ മണ്ഡലം ബി.ജെ.പി സ്ഥാനാർഥിയും കേന്ദ്രമന്ത്ര ിയുമായ രവിശങ്കർ പ്രസാദിന് വിമാനത്താവളത്തിൽ കരിെങ്കാടി. ബി.ജെ.പിയുടെ രാജ്യസഭാം ഗം ആർ.കെ.സിൻഹയുടെ അനുയായികളാണ് പട്ന വിമാനത്താവളത്തിലെത്തിയ രവിശങ്കർ പ്രസാദിനുനേരെ കരിെങ്കാടി കാണിച്ചത്.
ഇത് ഇരുവിഭാഗവും തമ്മിൽ സംഘർഷത്തിനിടയാക്കി. സുരക്ഷസേന ഇടപെട്ടാണ് ഇവരെ ശാന്തരാക്കിയത്. പട്ന സാഹിബിൽ ബി.ജെ.പി ടിക്കറ്റ് ലഭിക്കുമെന്ന് ആർ.കെ.സിൻഹ പ്രതീക്ഷിച്ചിരുന്നു. ബി.ജെ.പി വിമതൻ ശത്രുഘ്നൻ സിൻഹയാണ് നിലവിൽ മണ്ഡലത്തിലെ എം.പി. സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷം ആദ്യമായാണ് രവിശങ്കർ പ്രസാദ് പട്നയിലെത്തിയത്.
രാജ്യത്തെ പ്രമുഖ സ്വകാര്യ സുരക്ഷ ഏജൻസിയുടെ ഉടമയാണ് ആർ.കെ.സിൻഹ. കായസ്ത സമുദായാംഗമാണ് ഇദ്ദേഹം. ശത്രുഘ്നൻ സിൻഹയും ഇതേ സമുദായത്തിൽപ്പെട്ടയാളാണ്. രവിശങ്കർ പ്രസാദിന് വോട്ടുചെയ്യില്ലെന്ന് ബി.ജെ.പിക്കൊപ്പം ഉറച്ചുനിൽക്കുന്ന അഖിൽ ഭാരതീയ കായസ്ത മഹാസഭ നേതാക്കൾ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.