ന്യൂഡൽഹി: ചൊവ്വാഴ്ച നടക്കുന്ന ബ്രിക്സ് രാജ്യങ്ങളുെട 12ാമത് ഓൺലൈൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക രാജ്യങ്ങളടങ്ങുന്നതാണ് ബ്രിക്സ് കൂട്ടായ്മ. ൈചനീസ് പ്രസിഡൻറ് ഷി ജിങ്പിങ്, ബ്രസീൽ പ്രസിഡണ്ട് ജെയർ ബോൽസനാരോ, റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ എന്നിവരും പെങ്കടുക്കുന്നുണ്ട്.
ഇന്ത്യ- ചൈന അതിർത്തി സംഘർഷം തുടരുന്നതിനിടെയാണ് നേതാക്കൾ മുഖാമുഖം കാണുന്നത്. ഷാങ്ഹായ് സഹകരണ സംഘടനയുടെ വാർഷിക ഉച്ചകോടിയിൽ ഈ മാസം 10ന് ഷിയും മോദിയും ഓൺലൈനിൽ നേരിട്ട് കണ്ടിരുന്നു. ആഗോള സ്ഥിരത, സുരക്ഷിതത്വ പങ്കാളിത്തം, ക്രിയാത്മക വളർച്ച എന്നതാണ് ഉച്ചകോടിയുടെ വിഷയം. ബ്രിക്സിെൻറ അടുത്ത അധ്യക്ഷ സ്ഥാനം ഇന്ത്യക്കായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.