ചെന്നൈ: തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ) കൊടിയിൽ ആന ചിഹ്നം ഉപയോഗിച്ചതിനെതിരെ ബഹുജൻ സമാജ് പാർട്ടിയുടെ (ബി.എസ്.പി) തമിഴ്നാട് ഘടകം ടി.വി.കെ അധ്യക്ഷനും നടനുമായ വിജയ്ക്ക് വക്കീൽ നോട്ടീസ് അയച്ചു.
ബി.എസ്.പിയുടെ ഔദ്യോഗിക തെരഞ്ഞെടുപ്പ് ചിഹ്നമായ ആനയെ ടി.വി.കെ ഉപയോഗപ്പെടുത്തുന്നത് നിയമലംഘനമാണെന്നും അഞ്ച് ദിവസത്തിനകം പതാകയിൽനിന്ന് ആനകളുടെ ചിത്രം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ്. അല്ലാത്തപക്ഷം നിയമനടപടി കൈക്കൊള്ളുമെന്നും നോട്ടീസ് മുന്നറിയിപ്പ് നൽകുന്നു.
ആഗസ്റ്റ് 22ന് പുറത്തിറക്കിയ ചുവപ്പും മഞ്ഞയും കലർന്ന പതാകയിൽ നടുവിലെ വാക പുഷ്പത്തിന് ഇരുവശത്തും തുമ്പിക്കൈകൾ ഉയർത്തിയ രണ്ട് ആനകളുടെ ചിത്രമാണ് ഉൾപ്പെടുത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.