ന്യൂഡൽഹി: അസാധാരണ കാലത്തെ അസാധാരണ ബജെറ്റന്ന് ധനമന്ത്രി നിർമല സീതാരാമൻ തന്നെ മുൻകൂട്ടി പറഞ്ഞുവെച്ച ബജറ്റ്, ആശ്വാസം ലഭിക്കേണ്ട ജനവിഭാഗങ്ങൾക്കുനേരെ കണ്ണടച്ചു. കോവിഡിെൻറ മറവിൽ, വിഭവ സമാഹരണത്തിെൻറ പേരിൽ കോർപറേറ്റുകളെ കൊഴുപ്പിച്ചു.
തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധാരണക്കാരുടെ കൈകളിലേക്ക് പണമെത്തിച്ച് വാങ്ങൽശേഷിയും ഉപഭോഗവും വർധിപ്പിക്കാനും മുന്തിയ പരിഗണന ബജറ്റിൽ വേണമെന്ന് പരക്കെ ആവശ്യമുയർന്നിരുന്നു. എന്നാൽ, അതിനൊന്നും ബജറ്റിൽ മറുപടിയില്ല. കോവിഡിെൻറ മാന്ദ്യകാലമാണെങ്കിലും ഓഹരി വിൽപനക്കാണ് ഈ ബജറ്റിലെ മുന്തിയ പരിഗണന. കോർപറേറ്റുകൾക്ക് ഇഷ്ടംപോലെ ഇളവുകൾ കിട്ടുേമ്പാൾ, ദുർബല വിഭാഗങ്ങൾക്ക് പ്രതിസന്ധിക്കാലത്ത് സർക്കാറിെൻറ കൈത്താങ്ങില്ല. പുതിയ തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന പ്രേത്യക പദ്ധതികളുമില്ല.
ഏഴു പൊതുമേഖല സ്ഥാപനങ്ങൾ കഴിഞ്ഞ വർഷം വിൽപനക്കു വെച്ചെങ്കിലും പൊൻമുട്ടയിടുന്ന ബി.പി.സി.എല്ലിെൻറ ഓഹരി വിൽപന പോലും കോവിഡ് മാന്ദ്യത്തിനിടയിൽ നടന്നില്ല. മാന്ദ്യത്തിെൻറ കരിനിഴൽ തുടരുകയാണെങ്കിലും പുതിയ വർഷത്തിൽ ഏതുവിധേനയും ഈ നടപടി പൂർത്തിയാക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. പൊതുസ്വത്തായ എൽ.ഐ.സിയെയും രണ്ടു പൊതുമേഖല ബാങ്കുകളെയും ഇക്കൂട്ടത്തിൽപെടുത്തി. സാമ്പത്തിക തകർച്ചയുടെ കഴിഞ്ഞ വർഷം വിദ്യാഭ്യാസം, റോഡ്, റെയിൽവേ അടക്കം മിക്കവാറും രംഗങ്ങളിൽ സർക്കാറിന് മുതൽമുടക്ക് കുറവായിരുന്നു. ആരോഗ്യ മേഖലയിൽ മാത്രമാണ് കൂടുതൽ ചെലവ് വേണ്ടിവന്നത്. കഴിഞ്ഞ വർഷം ബജറ്റിൽ കണക്കാക്കിയതിനെക്കാൾ കുറഞ്ഞ തുകയാണ് മറ്റു മേഖലകളിൽ ചെലവിട്ടത്. ഇതുകൂടി കണക്കിലെടുത്താൽ, ഒട്ടൊക്കെ കഴിഞ്ഞ ബജറ്റിെൻറ ആവർത്തനമാണ് പുതിയ ബജറ്റിലെ നീക്കിയിരിപ്പ്. എന്നിട്ടും ഒാഹരി വിൽപനക്കു വേഗം കൂട്ടുന്നു, കൂടുതൽ കടമെടുക്കുന്നു, ധനക്കമ്മി പെരുകുന്നു എന്നതാണ് യാഥാർഥ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.