പഠനയാത്രക്കിടെ ബസ് മറിഞ്ഞ് 22 വിദ്യാർഥികൾക്ക് പരിക്ക്

ഗാങ്ടോക്ക്: സിക്കിമിൽ ബസ് മറിഞ്ഞ് 22 വിദ്യാർഥികൾക്ക് പരിക്ക്. റാഞ്ചിയിലെ സെന്‍റ് സേവ്യർ കോളജിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടതെന്ന് പൊലീസ് അറിയിച്ചു. റാഞ്ചിയിൽ നിന്ന് പഠനയാത്രയുടെ ഭാഗമായി ഗാങ്ടോക്കിലെത്തിയതായിരുന്നു വിദ്യാർഥികൾ.

റാഞ്ചിയിലേക്കുള്ള യാത്രാമദ്ധ്യേ റാമിപൂൾ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഏഴാം മൈലിൽ വെച്ച് ബസ് മറിയുകയായിരുന്നു. പരിക്കേറ്റ വിദ്യാർഥികളെ സെൻട്രൽ റഫറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു. പരിക്കേറ്റ വിദ്യാർഥികളുടെ ചികിത്സസംബന്ധിച്ച് സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങുമായി സംസാരിച്ചതായി ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് ​സോറൻ അറിയിച്ചു. 

Tags:    
News Summary - Bus Overturns In Sikkim; 22 students injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.