ജയലളിതയുടെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഡിസം.21ന് 

ചെന്നൈ: തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആർ.കെ നഗറിലെ തെരഞ്ഞെടുപ്പ് ഡിസംബർ 21ന് നടക്കും. അണ്ണാ ഡി.എം.കെയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടില എടപ്പാടി പളനിസ്വാമി പക്ഷത്തിന് ലഭിച്ചതിന്‍റെ പിറ്റേന്നാണ് ആർ.കെ നഗറിലെ നിർണായകമായ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഡിസംബർ 24ന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.

ഉത്തർപ്രദേശ്, അരുണാചൽ പ്രദേശ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ നാല് മണ്ഡലങ്ങളിലും ഡിസംബർ 21തെരഞ്ഞെടുപ്പ് നടത്തുമെന്ന് കമീഷൻ അറിയിച്ചു. 

മുൻമുഖ്യമന്ത്രി ജയലളിത ഡിസംബർ 5ന് മരിച്ചതിനെ തുടർന്നാണ് ആർ. കെ നഗറിൽ തെരഞ്ഞെടുപ്പ് നടത്തുന്നത്. ഏപ്രിൽ 12ന് നേരത്തേ ഇവിടെ തെരഞ്ഞെടുപ്പ് നടത്താൻ നിശ്ചയിച്ചിരുന്നുവെങ്കിലും കമീഷൻ തെരഞ്ഞെടുപ്പ് നീട്ടിവെക്കുകയായിരുന്നു. പണം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്. ഡിസംബർ 31ന് മുൻപ് തെരഞ്ഞെടുപ്പ് നടത്തണമെന്ന് കമീഷനോട് മദ്രാസ് ഹൈകോടതി നിർദേശിച്ചിരുന്നു.

Tags:    
News Summary - Bypoll to Jayalalithaa's R.K. Nagar Assembly seat on Dec. 21-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.