മംഗളൂരു അക്രമം: മലയാളികളെ പ്രതിയാക്കാനുള്ള നോട്ടീസ്​ കർണാടക സർക്കാർ തീരുമാനം അറിയില്ലെന്ന്​ ഡി.​ജി.​പി

മം​ഗ​ളൂ​രു: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ടെ മം​ഗ​ളൂ​രു​വി​ൽ അ​ര​ങ്ങ േ​റി​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മ​ല​യാ​ളി​ക​ൾ​ക്ക്​ കൂ​ട്ട​ത്തോ​ടെ നോ​ട്ടീ​സ്​ അ​ യ​ച്ച​ത്​ ക​ർ​ണാ​ട​ക ആ​ഭ്യ​ന്ത​ര മ​ന്ത്രി ബ​സ​വ​രാ​ജ ബൊ​മ്മെ​യു​ടെ നേ​രി​ട്ടു​ള്ള നി​ർ​ദേ​ശ പ്ര​കാ​ര​മെ​ ന്ന്​ സൂ​ച​ന.


സം​ഭ​വം കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ള ും ക​ർ​ണാ​ട​ക ഡി.​ജി.​പി നീ​ലാ​മ​ണി രാ​ജു​വി​​െൻറ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​പ്പോ​ൾ അ​റി​യി​ല്ലെ​ന്നാ​യി​ രു​ന്നു മ​റു​പ​ടി. വി​വ​രം തേ​ടി​യ​വ​രോ​ട്, അ​ഡീ​ഷ​ന​ൽ ഡി.​ജി.​പി അ​മ​ർ​കു​മാ​ർ പാ​ണ്ഡെ​യെ വി​ളി​ക്കാ​നാ​ണ്​ അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്. പാ​ണ്ഡെ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ അ​ത്​ മം​ഗ​ളൂ​രു സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​റു​ടെ ചു​മ​ത​ല​യി​ൽ​പെ​ട്ട​താ​ണെ​ന്നും അ​ദ്ദേ​ഹ​ത്തെ വി​ളി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു നി​ർ​ദേ​ശം. രാ​ജ്​​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം.​പി​യാ​ണ്​ അ​മ​ർ​കു​മാ​ർ പാ​ണ്ഡെ​യെ വി​ളി​ച്ച​ത്. ഡി.​ജി.​പി​യു​ടെ നി​ർ​​ദേ​ശ​പ്ര​കാ​ര​മാ​ണ്​​ വി​ളി​ക്കു​ന്ന​തെ​ന്ന്​ പ​റ​ഞ്ഞ​തോ​ടെ​യാ​ണ്​ മ​ല​യാ​ളി​ക​ൾ​ക്ക്​ നോ​ട്ടീ​സ്​ അ​യ​ച്ച കാ​ര്യം അ​ദ്ദേ​ഹം സ്​​ഥി​രീ​ക​രി​ച്ച​ത്. മം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന അ​ക്ര​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണു​ന്ന​വ​രെ ക​െ​ണ്ട​ത്താ​നാ​ണ്​ മ​ല​യാ​ളി​ക​ൾ​ക്ക്​ നോ​ട്ടീ​സ്​ അ​യ​ച്ച​ത്​ എ​ന്നാ​ണ്​ എം.​പി​ക്കും മ​റ്റ്​ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും ന​ൽ​കി​യ മ​റു​പ​ടി.

അ​തേ​സ​മ​യം, പൊ​ലീ​സി​​െൻറ നീ​ക്ക​ത്തി​ൽ ദു​രൂ​ഹ​ത​ക​ളേ​റെ​യു​ണ്ട്. മം​ഗ​ളൂ​രു​വി​ൽ ഡി​സം​ബ​ർ 19ലെ ​പൊ​ലീ​സ്​​ വെ​ടി​വെ​പ്പ്​ ഉ​ൾ​പ്പ​ടെ​യു​ള്ള സം​ഭ​വ​ങ്ങ​ൾ ന​ട​ക്കു​​ന്ന​തി​നു മു​മ്പ്​ സി.​സി ടി.​വി കാ​മ​റ​ക​ൾ പൊ​ലീ​സ്​​ ത​ന്നെ എ​ടു​ത്തു​കൊ​ണ്ടു​പോ​യി​രു​ന്നു. സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യാ​ണ്​ നോ​ട്ടീ​സ്​ എ​ന്ന വാ​ദം ഇ​തോ​ടെ പൊ​ളി​യു​ക​യാ​ണ്. സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭ്യ​മെ​ങ്കി​ൽ, വെ​ടി​വെ​പ്പി​​േ​ൻ​റ​തും ഉ​ണ്ടാ​വേ​ണ്ട​ത​ല്ലേ​യെ​ന്ന ചോ​ദ്യ​ത്തി​ന്​ പൊ​ലീ​സ്​ മ​റു​പ​ടി ന​ൽ​കു​ന്നി​ല്ല. അ​ക്ര​മ​ത്തി​ൽ പു​രു​ഷ​ന്മാ​രാ​ണ്​ ഉ​ൾ​പ്പെ​ട്ട​ത്​ എ​ന്ന്​ പൊ​ലീ​സ്​​ പ​റ​യു​ന്നു. എ​ന്നാ​ൽ, സ്​​ത്രീ​ക​ൾ ഉ​ൾ​െ​പ്പ​ടെ​യു​ള്ള​വ​ർ​ക്ക്​​ കേ​ര​ള​ത്തി​ലേ​ക്ക്​ നോ​ട്ടീ​സ്​ അ​യ​ച്ചി​ട്ടു​ണ്ട്.

നോ​ട്ടീ​സു​ക​ൾ ഏ​റെ​യും ന​ൽ​കി​യ​ത്​ മ​ല​യാ​ളി​ക​ൾ​ക്കാ​ണ്. അ​തും കേ​ര​ള​ത്തി​ൽ​നി​ന്നും എ​ത്തി​യ​വ​ർ​ക്ക്. ഇ​വ​രെ ചോ​ദ്യം​ചെ​യ്​​ത്​ മം​ഗ​ളൂ​രു​വി​ലു​ള്ള ബ​ന്ധു​ക്ക​ളെ പ്ര​തി​ചേ​ർ​ക്കാ​നും നീ​ക്ക​മു​ണ്ട്. ക​ർ​ണാ​ട​ക സി.െ​എ.​ഡി​യാ​ണ്​ കേ​സു​ക​ൾ അ​ന്വേ​ഷി​ക്കു​ന്ന​ത്. ഹാ​ജ​രാ​യി​ല്ലെ​ങ്കി​ൽ പ്ര​തി​യാ​ക്കു​മെ​ന്ന ഭീ​ഷ​ണി പൊ​ലീ​സ്​​ ന​ൽ​കി​യ നോ​ട്ടി​സി​ലു​ണ്ട്. ജാ​മ്യ​മി​ല്ല വ​കു​പ്പു​ക​ളാ​ണ്​ ​നോ​ട്ടീ​സി​ൽ ചേ​ർ​ത്തി​രി​ക്കു​ന്ന​ത്. സം​ഭ​വ ദി​വ​സം മം​ഗ​ളൂ​രു​വി​ലു​ണ്ടാ​യി​രു​ന്ന പ്ര​ത്യേ​ക സ​മു​ദാ​യ​ത്തി​ൽ​പെ​ട്ട​വ​രെ പ്ര​തി​യാ​ക്കാ​നാ​ണ്​ പൊ​ലീ​സ്​​ നീ​ക്കം.

നേ​രി​ട്ട്​​ ഹാ​ജ​രാ​കേ​ണ്ട​തി​ല്ലെ​ന്ന്​ ക​മീ​ഷ​ണ​ർ അ​റി​യി​​െച്ചന്ന്​ എ​ൻ.​എ നെ​ല്ലി​ക്കു​ന്ന്​ എം.​എ​ൽ.​എ
കാ​സ​ർ​കോ​ട്​: മം​ഗ​ളൂ​രു പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നോ​ട്ടീ​സ്​ ല​ഭി​ച്ച​വ​ർ നേ​രി​ട്ട്​ ഹാ​ജ​രാ​കേ​ണ്ട​തി​ല്ലെ​ന്ന്​ മം​ഗ​ളൂ​രു ക​മീ​ഷ​ണ​ർ പ്ര​തി​ക​രി​ച്ച​താ​യി എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന്​ എം.​എ​ൽ.​എ അ​റി​യി​ച്ചു. ‘മാ​ധ്യ​മ’​ത്തി​ൽ വ​ന്ന വാ​ർ​ത്ത​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ക​മീ​ഷ​ണ​റു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു എം.​എ​ൽ.​എ. നോ​ട്ടീ​സ്​ ല​ഭി​ച്ച​വ​ർ ഡി​സം​ബ​ർ 19ന്​ ​മം​ഗ​ളൂ​രു​വി​ൽ വ​ന്ന​തി​നു​ള്ള വി​ശ​ദീ​ക​ര​ണം നേ​രി​േ​ട്ടാ ത​പാ​ലി​ൽ രേ​ഖാ​മൂ​ല​മോ ന​ൽ​കി​യാ​ൽ മ​തി​യാ​കും. മ​റു​പ​ടി പ​രി​ശോ​ധി​ച്ച്​ തു​ട​ർ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന്​ ക​മീ​ഷ​ണ​ർ അ​റി​യി​ച്ച​താ​യി എം.​എ​ൽ.​എ പ​റ​ഞ്ഞു.

Tags:    
News Summary - caa protest mangalore-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.