ന്യൂഡൽഹി: വാടക ഗർഭപാത്രവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ കർക്കശമാക്കുന്ന നിയമഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പാർലമെൻറിെൻറ ബജറ്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് ഉദ്ദേശ്യം.
വാടക ഗർഭധാരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുന്നതിന് ദേശീയ, സംസ്ഥാന തലങ്ങളിൽ പ്രത്യേക ബോർഡ് രൂപവത്കരിക്കും. വാടക ഗർഭധാരണരംഗത്തെ അധാർമിക പ്രവണതകളും ചൂഷണവും ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട ബിൽ 2016 നവംബറിൽ പാർലമെൻറിൽ അവതരിപ്പിച്ചതാണ്. തുടർന്ന് സ്റ്റാൻഡിങ് കമ്മിറ്റിയുടെ പഠനത്തിന് വിട്ടു. സമിതി മുന്നോട്ടുവെച്ച നിർദേശങ്ങൾകൂടി ഉൾപ്പെടുത്തിയതാണ് ഭേദഗതി ബിൽ.
കേന്ദ്ര ഒ.ബി.സി ലിസ്റ്റിൽ ഉപവിഭാഗങ്ങൾ സൃഷ്ടിക്കുന്ന വിഷയം പരിശോധിക്കാൻ ചുമതലപ്പെടുത്തിയ കമീഷെൻറ കാലാവധി ജൂൺ 20 വരെ നീട്ടി.
കേന്ദ്രസർക്കാറിെൻറ പ്രമുഖ പദ്ധതികളിലേക്ക് വിദേശ ഇന്ത്യക്കാരുടെ സംഭാവന സ്വീകരിക്കുന്നതിന് രൂപവത്കരിച്ച ഇന്ത്യ വികസന ഫൗണ്ടേഷൻ നിർത്തലാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. 2008ലാണ് ഇൗ സംരംഭം തുടങ്ങിയത്. എന്നാൽ, തുടർന്നുള്ള ഏഴു വർഷങ്ങൾക്കിടയിൽ കിട്ടിയത് 37 ലക്ഷത്തോളം രൂപ മാത്രം. മോദിസർക്കാർ വന്നശേഷം ശുചിത്വ മിഷൻ, ഗംഗ ശുചീകരണ പദ്ധതി തുടങ്ങിയവ കൂടി ഉൾപ്പെടുത്തിയെങ്കിലും 2015 മുതൽ 2018 വരെ കിട്ടിയത് 10.16 കോടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.