ചെന്നൈ: പുതുച്ചേരി നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക്. ഇരുമുന്നണികളിലും സീറ്റ് വിഭജന ചർച്ചകളും സ്ഥാനാർഥി നിർണയവും പൂർത്തിയാവുന്നതിന് കാലതാമസം ഉണ്ടായെങ്കിലും പിന്നീട് പ്രചാരണം ചൂടുപിടിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിെൻറ പടിവാതിൽക്കൽവെച്ച് എം.എൽ.എമാരുടെ കൊഴിഞ്ഞുപോക്കും നാരായണസാമി സർക്കാറിെൻറ പതനവും കോൺഗ്രസിനുണ്ടാക്കിയ ആഘാതം ചെറുതായിരുന്നില്ല.
എന്നാലിപ്പോൾ കോൺഗ്രസും സംഘടനാപരമായ തകർച്ചയിൽനിന്ന് കരകയറി പുതിയ ഉണർവോടെ കളത്തിലുണ്ട്. മുൻ മുഖ്യമന്ത്രി വി.നാരായണസാമി മത്സരിക്കുന്നില്ലെങ്കിലും കോൺഗ്രസ് നേതൃത്വത്തിലുള്ള മതേതര ജനാധിപത്യ പുരോഗമന സഖ്യത്തിെൻറ (എസ്.ഡി.പി.എ) തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.
മൊത്തമുള്ള 30 സീറ്റിൽ 15 ഇടങ്ങളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. സഖ്യകക്ഷികളായ ഡി.എം.കെക്ക് 13 സീറ്റും വിടുതലൈ ശിറുതൈകൾ കക്ഷി, സി.പി.െഎ എന്നിവക്ക് ഒാരോ സീറ്റും നൽകി. നേരത്തെ രാഹുൽ ഗാന്ധി പുതുച്ചേരിയിൽ എത്തിയിരുന്നു. വീരപ്പ മൊയ്ലി, ദിനേഷ് ഗുണ്ടുറാവു തുടങ്ങിയ കോൺഗ്രസ് നേതാക്കൾ ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്.
മുത്തിയാൽപേട്ട മണ്ഡലത്തിൽ അഡ്വ. ആർ.ശരവണനെ സി.പി.എം സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് 29 മണ്ഡലങ്ങളിലും പാർട്ടി എസ്.ഡി.പി.എയെ പിന്തുണക്കും. പത്തുലക്ഷത്തിൽപരം വോട്ടർമാരിൽ 12.5 ശതമാനം ന്യൂനപക്ഷ വിഭാഗങ്ങളിൽപെടുന്നവരാണ്. എട്ടു മണ്ഡലങ്ങളിൽ ന്യൂനപക്ഷ വോട്ടർമാർ നിർണായക ശക്തിയാണ്.
അതേസമയം, എൻ.ഡി.എ സഖ്യത്തിൽ എൻ.ആർ കോൺഗ്രസ്(16 സീറ്റ്), ബി.ജെ.പി (ഒമ്പത്), അണ്ണാ ഡി.എം.കെ(അഞ്ച്) കക്ഷികൾ ഉൾപ്പെടുന്നു. എൻ.ആർ കോൺഗ്രസ് നേതാവ് എൻ. രംഗസാമിയാണ് മുഖ്യമന്ത്രി സ്ഥാനാർഥി. കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, നിതിൻ ഗഡ്കരി തുടങ്ങിയവർ പ്രചാരണത്തിനെത്തിയതിനു പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച പുതുച്ചേരിയിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.