ചെൈന്ന: ലോക്ഡൗൺ ലംഘനത്തിനും പ്രകടനം നടത്തിയതിനും എ.െഎ.എ.ഡി.എം.കെ എം.എൽ.എക്കും അനുയായികൾക്കുമെതിെര കേസ്. ഉപ്പളം എം.എൽ.എ എ. അൻപഴകനും ഏഴുപേർക്കുമെതിരെയാണ് ഗ്രാൻഡ് ബസാർ പൊലീസ് കേസെടുത്തത്.
ശനിയാഴ്ച ചേംബർ ഡി കൊമേഴ്സിെൻറ കെട്ടിടത്തിന് സമീപമായിരുന്നു പ്രകടനം. പുതുച്ചേരിയിലെ മത്സ്യതൊഴിലാളികൾക്ക് ട്രോളിങ് ധനസഹായം ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.
പകർച്ച വ്യാധി നിരോധന നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ലോക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനായി എം.എൽ.എയും സംഘവും യാതൊരു വിധ അനുമതിയും വാങ്ങിയില്ലെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.