ബി.ജെ.പി ഐ.ടി സെൽ അംഗത്തെ ബലാത്സംഗം ചെയ്ത പാർട്ടി ലീഗൽ സെൽ അധ്യക്ഷനെതിരെ കേസ്

ബി.ജെ.പി ബംഗാള്‍ ഘടകം ലീഗല്‍ സെല്‍ അധ്യക്ഷന്‍ ലോകേനാഥ് ചാറ്റര്‍ജിക്കെതിരെ ബലാത്സംഗ പരാതി. ലൈംഗികാതിക്രമ പരാതിയില്‍ ഇയാൾക്കെതിരെ കേസെടുത്തു. ബംഗാള്‍ ബി.ജെ.പി ഐ.ടി സെല്‍ അംഗമാണ് ചാറ്റര്‍ജിക്കെതിരെ ആരോപണം ഉന്നയിച്ചത്. സിക്കിമിലേക്കുള്ള യാത്രക്കിടെ ചാറ്റര്‍ജി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് ഇവർ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

ഇതേ വിഷയത്തില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദക്കും നേരത്തെ ഐ.ടി സെൽ അംഗം കത്തയച്ചിരുന്നു. ചാറ്റര്‍ജിയുടെ ലൈംഗികാതിക്രമങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ സിക്കിമിലെ മലഞ്ചെരിവില്‍ നിന്ന് വലിച്ചെറിയുമെന്ന് തന്നെ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. കല്‍ക്കത്തയിലേക്ക് തിരിച്ചെത്തിയ ശേഷമാണ് ലോകനാഥ് ചാറ്റര്‍ജിക്കെതിരെ പരാതി നല്‍കിയത്. കല്‍ക്കത്ത പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പരാതിക്കാരിയുടെ കത്തില്‍ സിക്കിം പര്യടനത്തില്‍ നടന്ന സംഭവങ്ങളുടെ ക്രമം വിശദീകരിക്കുന്നുണ്ട്. ബി.ജെ.പി ലീഗല്‍ സെല്‍ അധ്യക്ഷന്‍ ലോകേനാഥ് ചാറ്റര്‍ജി ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ ഐ.പി.സി സെക്ഷന്‍ 120 ബി, 323, 342, 506 (ii), 295 എ, 377, 511 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പോസ്റ്റ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 

Tags:    
News Summary - Case registered against Bengal BJP's legal head on sexual molestation charge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.