ജാതി സെൻസസ് ക്ഷേമപ്രവർത്തനങ്ങൾക്ക് നല്ലത്; തെരഞ്ഞെടുപ്പിനായി ഉപയോഗിക്കരുത് -ആർ.എസ്.എസ്

ന്യൂഡൽഹി: ജാതി സെൻസസിൽ പ്രതികരണവുമായി ആർ.എസ്.എസ് വക്താവ് സുനിൽ അംബേദ്ക്കർ. ക്ഷേമ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്രദമായ ജാതി സെൻസസ് തെരഞ്ഞെടുപ്പിനായി ഉപയോഗിക്കരുതെന്നും സുനിൽ അംബേദ്ക്കർ പറഞ്ഞു.

ജാതി സെൻസസിനെ ആർ.എസ്.എസ് പിന്തുണക്കുന്നു. ജനങ്ങളിൽ ക്ഷേമപ്രവർത്തനങ്ങൾ എത്തിക്കാൻ ജാതി സെൻസസ് നല്ലതാണ്. എന്നാൽ, തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി സെൻസസിനെ ഉപയോഗിക്കരുത്.

ഡാറ്റാ ശേഖരണത്തിനായി സർക്കാർ സെൻസസ് പൂർത്തിയാക്കണം. ജാതി അടിസ്ഥാനമാക്കിയുള്ള പ്രതികരണങ്ങൾ സമൂഹത്തിലെ ഒരു സെൻസിറ്റീവ് വിഷയമാണ്. അവ ദേശീയോദ്ഗ്രഥനത്തിനും പ്രധാനമാണ്. എന്നാൽ, ജാതി സെൻസസ് തെരഞ്ഞെടുപ്പ് പ്രചാരണം അടക്കമുള്ളവക്ക് ഉപയോഗിക്കരുതെന്നും സുനിൽ അംബേദ്ക്കർ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Caste census useful for welfare needs, shouldn't be used for electoral purposes: RSS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.