ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ കാലിക്കടത്ത് കേസുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവ് അനുബ്രത മൊണ്ഡലിന്‍റെ മകൾ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരായി. അനുബ്രത മൊണ്ഡലിന്‍റെ മകൾ സുകന്യ മൊണ്ഡലിനെയാണ് ചോദ്യം ചെയ്യലിനായി ഡൽഹി ഇ.ഡി ആസ്ഥാനത്ത് ഹാജരായത്.
കേസിൽ ചോദ്യം ചെയ്യുന്നതിനായി കേന്ദ്ര ഏജൻസിക്ക് മുമ്പാകെ സുകന്യ നേരത്തെ ഹാജരായിരുന്നില്ല. വ്യക്തിപരമായ കാര്യങ്ങളാൽ ഏജൻസിക്ക് മുമ്പാകെ ഹാജരാകാൻ സാധിക്കില്ലെന്നും സമയം നീട്ടി നൽകണമെന്നും ഏജൻസിയോട് സുകന്യ ആവശ്യപ്പെട്ടിരുന്നു.
സുകന്യ മൊണ്ഡൽ ഡയറക്ടറായ കമ്പനികളെ കുറിച്ചും പങ്കാളിത്തമുള്ള അരി മില്ലുകളെ കുറിച്ചുമുള്ള വിവരങ്ങൾ ഇ.ഡി ശേഖരിക്കും. നിലവിൽ എ.എൻ.എം അഗ്രോകെം പ്രൈവറ്റ് ലിമിറ്റഡ്, നീർ ഡെവലപ്പർ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികൾ പശുക്കടത്ത് അഴിമതിയെക്കുറിച്ച് അന്വേഷണം നടത്തുന്ന ഇ.ഡിയുടെയും സി.ബി.ഐയുടെയും നിരീക്ഷണത്തിലാണ്.
കാലിക്കടത്ത് കേസുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവ് അനുബ്രത മൊണ്ഡലിനെ സി.ബി.ഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വിശ്വസ്തനായ അനുബ്രതയെ പാർട്ടിയിൽ ബാഹുബലി എന്നാണ് അറിയപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.