ജയ്പൂർ: രാജസ്ഥാനിലെ അൽവാറിൽ ക്ഷേത്രത്തിലെ മോഷണത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ക്ഷേത്രത്തിൽ കടന്ന് ഭണ്ഡാരം കുത്തിപ്പൊളിക്കും മുമ്പ് വിഗ്രഹത്തിന് മുന്നിൽ തൊഴുത് പ്രാർഥിക്കുന്ന മോഷ്ടാവിന്‍റെ ദൃശ്യമാണ് വൈറൽ.
ക്ഷേത്രത്തിലെ സിസിടിവിയിലാണ് മോഷ്ടാവിന്‍റെ ദൃശ്യങ്ങൾ പതിഞ്ഞത്. അൽവാറിലെ ആദർശ് നഗറിലെ ഒരു ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ക്ഷേത്രത്തിൽ അതിക്രമിച്ച് കടന്ന പ്രതി വിഗ്രഹത്തിന് മുന്നിൽ കൈകൂപ്പി പ്രാർഥിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഇതിന് പിന്നാലെ സമീപത്തുണ്ടായിരുന്ന ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം കവരുകയായിരുന്നു. വെള്ളി ആഭരണങ്ങളും ഇയാൾ കവർന്നു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മോഷണം നടത്തിയ ഗോപേഷ് ശർമ (37) എന്നയാളെ പിടികൂടി. ക്ഷേത്രങ്ങളിൽ മാത്രം മോഷണം നടത്തുകയാണ് തന്‍റെ രീതിയെന്ന് ഇയാൾ ചോദ്യംചെയ്യലിൽ വ്യക്തമാക്കി. ഇയാളുടെ കൂടുതൽ മോഷണങ്ങളെ കുറിച്ച് പൊലീസ് അന്വേഷിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.