ന്യൂഡൽഹി: ജാർഖണ്ഡിലെ ജഡ്ജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ സി.ബി.ഐക്ക് സുപ്രീംകോടതിയുടെ വിമർശനം. ജഡ്ജിക്ക് ഭീഷണിയുണ്ടായപ്പോൾ സി.ബി.ഐയും മറ്റ് അന്വേഷണ ഏജൻസികളും കാര്യമായി പ്രതികരിച്ചില്ലെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സി.ബി.ഐക്ക് നോട്ടീസ് അയച്ചു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
സി.ബി.ഐ അവരുടെ സമീപനം ഇതുവരെ മാറ്റിയിട്ടില്ല. ജഡ്ജിമാർ പരാതിനൽകുേമ്പാൾ അതിൽ പ്രതികരിക്കാൻ സി.ബി.ഐയും ഇന്‍റലിജൻസ് ബ്യൂറോയും തയാറാവുന്നില്ല. അന്വേഷണ ഏജൻസികൾ അവരെ സഹായിക്കാനായി മുന്നോട്ട് വരുന്നില്ലെന്നും ചീഫ് ജസ്റ്റിസ് എൻ.വി.രമണ കുറ്റപ്പെടുത്തി.
ജഡ്ജിയുടെ കൊലപാതക കേസ് സി.ബി.ഐക്ക് കൈമാറിയ സംസ്ഥാന സർക്കാറിനേയും കോടതി വിമർശിച്ചു. സംസ്ഥാന സർക്കാർ കേസിൽ നിന്നും കൈ കഴുകയാണെന്ന് കോടതി വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.