ഷൂ​ട്ടി​ങ് താ​രം സു​ഖ്മ​ൻ​പ്രീ​ത് സി​ങ് (സി​പ്പി സി​ദ്ദു) 

ഹിമാചൽ ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ മകൾ വധക്കേസിൽ അറസ്റ്റിൽ

ന്യൂ​ഡ​ൽ​ഹി: ആ​റു വ​ർ​ഷം​മു​മ്പ് ദേ​ശീ​യ ഷൂ​ട്ടി​ങ് താ​രം സു​ഖ്മ​ൻ​പ്രീ​ത് സി​ങ് (സി​പ്പി സി​ദ്ദു) കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ഹി​മാ​ച​ൽ​പ്ര​ദേ​ശ് ഹൈ​കോ​ട​തി ആ​ക്ടി​ങ് ചീ​ഫ് ജ​സ്റ്റി​സ് സ​ബി​ന സി​ങ്ങി​ന്റെ മ​ക​ൾ ക​ല്യാ​ണി സി​ങ്ങി​നെ സി.​ബി.​ഐ അ​റ​സ്റ്റ് ചെ​യ്തു. ക​ല്യാ​ണി സി​ങ്ങി​നെ വി​ളി​ച്ചു​വ​രു​ത്തി​യ സി.​ബി.​ഐ ചോ​ദ്യം​ചെ​യ്യ​ലി​നു​ശേ​ഷം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പ്ര​ത്യേ​ക ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ നാ​ലു ദി​വ​സ​ത്തെ സി.​ബി.​ഐ ക​സ്റ്റ​ഡി​യി​ൽ റി​മാ​ൻ​ഡ് ചെ​യ്തു.

35കാ​ര​നാ​യ സി​ദ്ദു 2015 സെ​പ്റ്റം​ബ​ർ 15നാ​ണ് ച​ണ്ഡി​ഗ​ഢി​ലെ പാ​ർ​ക്കി​ൽ വെ​ടി​യേ​റ്റ് മ​രി​ച്ച​ത്. വെ​ടി​യു​തി​ർ​ത്ത​യാ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സ്ത്രീ ​ക​ല്യാ​ണി​യാ​യി​രു​ന്നു​വെ​ന്ന് സൂ​ച​ന​യു​ണ്ടാ​യി​രു​ന്നു. ക​ല്യാ​ണി​യും സി​പ്പി​യും ഇ​ഷ്ട​ത്തി​ലാ​യി​രു​ന്നു​വെ​ന്നും ബ​ന്ധ​ത്തി​ൽ വി​ള്ള​ൽ വ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് സി​പ്പി കൊ​​ല്ല​പ്പെ​ട്ട​തെ​ന്നു​മാ​ണ് സി.​ബി.​ഐ ക​ണ്ടെ​ത്തി​യ​ത്. അ​ഭി​ഭാ​ഷ​ക​ൻ കൂ​ടി​യാ​യ സി​പ്പി സി​ദ്ദു പ​ഞ്ചാ​ബ് ആ​ൻ​ഡ് ഹ​രി​യാ​ന ​ഹൈ​കോ​ട​തി മു​ൻ ജ​ഡ്ജി എ​സ്.​എ​സ്. സി​ദ്ദു​വി​ന്റെ പൗ​ത്ര​നാ​ണ്.

Tags:    
News Summary - CBI arrests daughter of Himachal Pradesh High Court judge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.