അനിൽ ദേശ്​മുഖിനെതിരായ അഴിമതി ആരോപണം; കേസെടുത്ത്​ സി.ബി.ഐ, വീടുകളിൽ റെയ്​ഡ്​

ന്യൂഡൽഹി: മുൻ മഹാരാഷ്​ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്​മുഖിന്‍റെ വീട്ടിൽ സി.ബി.ഐ റെയ്​ഡ്​. അഴിമതിയാരോപണ കേസിലാണ്​ റെയ്​ഡ്​.

അനിൽ ദേശ്​മുഖിന്‍റെ മുംബൈയിലെയും നാഗ്​പുരിലെയും വീടുകൾ ഉൾപ്പെടെ നാലോളം ഇടങ്ങളിലാണ്​ സി.ബി.ഐ റെയ്​ഡ് നടത്തുന്നത്​​. ബാറുകളിൽനിന്നും റസ്റ്ററന്‍റുകളിൽനിന്നും പ്രതിമാസം നൂറ്​ കോടി പിരിക്കണമെന്ന്​ അനിൽ ദേശ്​മുഖ്​ ആവശ്യപ്പെട്ടുവെന്ന​ മുംബൈയിലെ മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥരിലൊരാളായ പരംഭീർ സിങ്ങിന്‍റെ ആരോപണത്തിലാണ്​ ​അന്വേഷണം. ആരോപണം അനിൽ ദേശ്​മുഖ്​ തള്ളിയെങ്കിലും പിന്നീട്​ ആഭ്യന്തരമന്ത്രിസ്​ഥാനം രാജിവെക്കുകയായിരുന്നു.

അനിൽ ദേശ്​മുഖിനെതി​രായ അഴിമതി ആരോപണത്തെ തുടർന്ന്​ സി.ബി.​െഎ നടത്തിയ പ്രാഥമിക അന്വേഷണം വെള്ളിയാഴ്ച പൂർത്തിയാക്കിയിരുന്നു. തുടർന്ന്​ സി.ബി.ഐ കേസെടുക്കുകയായിരുന്നു.

​​സി.ബി.ഐ ബോംബെ ഹൈകോടതിയോട്​ പ്രാഥമിക അന്വേഷണം നടത്തി കേസെടുക്കണോ വേണ്ടയോ എന്നത്​ തീരുമാനിക്കാൻ 15 ദിവസത്തെ സമയം നൽകിയിരുന്നു. കോടതി ഉത്തരവിന്‍റെ അടിസ്​ഥാനത്തിൽ സി.ബി.ഐ ഏപ്രിൽ ആറിന്​ പ്രാഥമിക അന്വേഷണം ആരംഭിച്ചത്​. 

Tags:    
News Summary - CBI Files Corruption Case Against Ex Maharashtra Minister, Searches Home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.