കൊൽക്കത്ത: പൊൻസി ചിട്ടി തട്ടിപ്പ് കേസന്വേഷണവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് എം.എൽ.എ സുബോധ് അധികാരിയുടെയും സഹോദരൻ കമൽ അധികാരിയുടെയും വീടുകളിൽ സി.ബി.ഐ റെയ്ഡ് നടത്തി.
കൻച്രപാറ മുനിസിപ്പൽ ചെയർമാനാണ് കമൽ അധികാരി. കേസുമായി ബന്ധപ്പെട്ട് കൊൽക്കത്തക്കടുത്തുള്ള ഹലിസഹർ മുനിസിപ്പൽ ചെയർമാൻ രാജു സഹാനിയെ കഴിഞ്ഞദിവസം സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. സഹാനിയുടെ വീട്ടിൽനിന്ന് 80 ലക്ഷം രൂപയും 2.75 കോടിയുടെ സ്വത്തിന്റെ രേഖകളും കണ്ടെടുത്തിരുന്നു. സഹാനി സുഹൃത്താണെന്നും എന്നാൽ ഇദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് അറിയില്ലെന്നും കമൽ അധികാരി പറഞ്ഞു.
തനിക്കും പാർട്ടിക്കും എതിരെയുള്ള രാഷ്ട്രീയ ഗൂഢാലോചനയാണിത്. അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിൽ അധികാരം നേടുന്നതിൽ പരാജയപ്പെട്ട ബി.ജെ.പി കേന്ദ്ര ഏജൻസിയെ ഉപയോഗിച്ച് തൃണമൂൽ നേതാക്കളെ വേട്ടയാടുകയാണെന്ന് തൃണമൂൽ നേതാവ് സൗഗത റോയ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.