ന്യൂഡൽഹി: സി.ബി.എസ്.ഇ 12ാം ക്ലാസ് ഇക്കണോമിക്സ് ചോദ്യേപപ്പർ ചോർന്നെന്ന പ്രചാരണം അധികൃതർ നിഷേധിച്ചു. സമൂഹ മാധ്യമങ്ങൾ വഴിയാണ് പരീക്ഷക്കുമുമ്പ് ചോദ്യേപപ്പർ ചോർന്നെന്ന വാർത്ത പ്രചരിച്ചത്. ഇത് വ്യാജ വാർത്തയാണെന്നും വിദ്യാർഥികളും രക്ഷിതാക്കളും ഭയപ്പെടരുതെന്നും സി.ബി.എസ്.ഇ അധികൃതർ അറിയിച്ചു.
എല്ലാ പരീക്ഷ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ചോദ്യേപപ്പർ ചോർച്ച ഉണ്ടായിട്ടില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. പരീക്ഷയുടെ വിശ്വാസ്യത തകർക്കാനുള്ള സാമൂഹിക വിരുദ്ധരുടെ ശ്രമം മാത്രമാണ് ഇത്തരം സന്ദേശങ്ങളെന്നും അധികൃതർ പറഞ്ഞു. മാർച്ച് 15ന് സമാന രീതിയിൽ സി.ബി.എസ്.ഇ അക്കൗണ്ടൻസി പേപ്പർ ചോർന്നെന്ന വാർത്ത പ്രചരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.