ന്യൂഡൽഹി: ഗുജറാത്ത് സർവിസിൽനിന്ന് ഒഴിഞ്ഞിട്ടും കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ അചൽ കുമാർ ജ്യോതി അഹ്മദാബാദിലെ സർക്കാർ വീട് ഒഴിഞ്ഞുകൊടുത്തിരുന്നില്ലെന്ന വെളിപ്പെടുത്തലുമായി ‘ദ വയർ’ രംഗത്ത്. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് തീയതി ജ്യോതി പ്രഖ്യാപിക്കാതിരുന്നത് നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും വേണ്ടിയാണെന്ന ആരോപണങ്ങൾക്കിടയിലാണ് പുതിയ വെളിപ്പെടുത്തൽ.
കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിൽ ഒരു മുതിർന്ന െപാലീസ് ഒാഫിസർ നൽകിയ കേസുമായി ബന്ധപ്പെട്ടാണ് ഇൗ വിവരം സമർപ്പിച്ചതെന്ന് റിപ്പോർട്ടിലുണ്ട്. തെരഞ്ഞെടുപ്പ് കമീഷനിലെത്തിയതോടെ ഭരണഘടന പദവിയിലെത്തിയ ജ്യോതി രാഷ്ട്രീയ പാർട്ടികളിൽനിന്നും സർക്കാറുകളിൽനിന്നും സ്വതന്ത്രമായിരിക്കണമെന്ന കീഴ്വഴക്കമാണ് 2016 അവസാനംവരെ ബി.ജെ.പി സർക്കാറിെൻറ വീട് കൈവശംവെച്ച് ലംഘിച്ചത്. ഒരു വർഷമായിട്ടും ഗുജറാത്ത് സർക്കാറിെൻറ വസതി ജ്യോതി ഒഴിഞ്ഞുകൊടുത്തിട്ടില്ല. 1975ലെ ഗുജറാത്ത് കേഡർ െഎ.എ.എസ് ഒാഫിസറായ ജ്യോതി ഗുജറാത്തിൽ വ്യവസായം, റവന്യൂ, ജല വിതരണം, ധനം എന്നീ വകുപ്പുകളിൽ െസക്രട്ടറിയായും പിന്നീട് പ്രിൻസിപ്പൽ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. 2013ൽ ഗുജറാത്ത് ചീഫ് െസക്രട്ടറിയായിട്ടാണ് വിരമിച്ചത്. അതിനു ശേഷം കണ്ട്ല പോർട്ട് ട്രസ്റ്റ് ചെയർമാനായും വിജിലൻസ് കമീഷണറായും ബി.ജെ.പി സർക്കാർ തെരഞ്ഞെടുത്തു. മോദി സർക്കാറാണ് 2015 േമയ് 13ന് തെരഞ്ഞെടുപ്പ് കമീഷനിലേക്ക് കൊണ്ടുവന്നത്.
കഴിഞ്ഞ ജൂലൈ ആറിന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറാകുകയും ചെയ്തു. അതിനുശേഷമാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിൽ മോദിക്കും ബി.ജെ.പിക്കും അനുകൂലമായ നിലപാടെടുത്തുവെന്ന വിവാദമുയർന്നത്. ഹിമാചൽ പ്രദേശിനൊപ്പം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതിരുന ജ്യോതിയുടെ നടപടിയെ മുൻ തെരഞ്ഞെടുപ്പ് കമീഷണർമാരും വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.