ജഡ്​ജിമാരുടെ നിയമനം: കൊളീജിയത്തിന്​ ദീർഘദൃഷ്​ടി വേണമെന്ന്​ കേന്ദ്രം; സുപ്രീംകോടതിയുടെ വിമർശനം

ന്യൂഡൽഹി: ​ൈഹകോടതികളി​െല ജഡ്​ജിമാരുടെ ഒഴിവുകളെ സംബന്ധിച്ചും നിയമനങ്ങളി​െല നിലവിലെ അവസ്​ഥ സംബന്ധിച്ചും കേന്ദ്ര സർക്കാർ വിശദമായ സത്യവാങ്​മൂലം സമർപ്പിക്കണമെന്ന്​ സുപ്രീംകോടതി. ജഡ്​ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട്​ സുപ്രീംകോടതിയും സർക്കാറും തമ്മിലുള്ള തർക്കം മുറുകവെയാണ്​ കോടതി സത്യവാങ്​മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ടത്​. ഹൈകോടതി നിയമനങ്ങളിൽ കൊളീജിയം ശിപാർശയുടെ നിലവിലെ സ്​ഥിതി എന്തെന്ന്​ കോടതി അറ്റോർണി ജനറൽ കെ.കെ വേണു ഗോപാലിനോട്​ അന്വേഷിച്ചു. 

ഹൈകോടതിയിൽ ധാരാളം ഒഴിവുകളുണ്ടെന്നും കൊളജീയം ശിപാശ ചെയ്​തവരെ കൊണ്ടുമാത്രം ഇൗ ഒഴിവുകൾ നികത്താനാകില്ലെന്നും അറ്റോർണി ജറനൽ കോടതിയെ അറിയിച്ചു. കോളീജിയം ശിപാർശയിൽ നിയമന നോട്ടീസ്​ ഉടനിറക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും വേണുഗോപാൽ പറഞ്ഞു. നിങ്ങൾ ഇതുവരെ എന്തു ചെയ്യുകയായിരുന്നെന്ന്​ മദൻ ബി ലോകൂറും ദീപക്​ ഗുപ്​തയുമടങ്ങിയ ബെഞ്ച്​ ചോദിച്ചു. 

മണിപൂർ ഹൈകോടതി ഏകാംഗബെഞ്ചി​​​​െൻറ ഒരു വിധി ഗുവാഹത്തി ഹൈകോടതിയിൽ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള​ ഹരജി പരിഗണിക്കവെയാണ്​ കോടതിയുടെ ചോദ്യം. വിധി​െക്കതിരെ മണിപ്പൂർ ഹൈകോടതിയിൽ അപ്പീൽ നൽകാൻ സാധിക്കി​െല്ലന്നും അവിടെ രണ്ടംഗ ബെഞ്ച്​ മാത്രമാണുള്ള​െതന്നും അതിലൊരാളാണ്​ ആദ്യ വിധി പുറപ്പെടുവിച്ചതെന്നും ഹരജിക്കാൻ ചൂണ്ടിക്കാണിച്ചിരുന്നു. ഇൗ വിഷയത്തിൽ അറ്റോർണി ജനറലിനോട്​ വിവരങ്ങൾ ആരായവെയാണ്​ കോടതി വിമർശനം ഉന്നയിച്ചത്​. 

വടക്കു കിഴക്കൻ ഹൈകോടതിയിലെ ജഡ്​ജിമാരെ ഉടൻ നിയമിക്കുമെന്ന്​ അറ്റോർണി ജനറൽ കോടതി​െയ അറിയിച്ചു. എന്നാലും ജഡ്​ജിമാരുടെ കുറവ്​ നികത്താനാകില്ല. കൊളീജിയം ദീർഘദൃഷ്​ടിയോ​െട വേണം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ. ആറുമാസത്തിനു ശേഷം വരുന്ന ഒഴിവുകൾ കൂടി മുന്നിൽക്കണ്ട്​ വേണം കൊളീജിയം ശിപാർശ ​െവക്കാനെന്നും അറ്റോർണി ജനറൽ കോടതിയിൽ പറഞ്ഞു. ചില കോടതികളിൽ 40 ശതമാനം ഒഴിവുകളുണ്ട്​. എന്നാൽ വളരെ കുറച്ച്​ നിയമന ശിപാർശ മാത്രമേ കൊളീജയം നൽകിയിട്ടുള്ളൂ. സർക്കാർ ഭാഗത്തു നിന്നുള്ള നടപടിക്രമങ്ങൾ മന്ദഗതിയിലാണെന്നും നിയമനം ആകു​േമ്പാഴേക്കും വീണ്ടും ഒഴിവുകൾ ഉണ്ടാകുമെന്നും അറ്റോർണി ​ജനറൽ പറഞ്ഞു.

തുടർന്ന്​ കൊളീജിയത്തി​​​​െൻറ ഹൈകോടതി നിയമന ശിപാർശകളിൽ എത്രയെണ്ണം തീരുമാനമെടുക്കാതെയുണ്ടെന്ന്​ ബെഞ്ച്​ അറ്റോർണി ജനറലിനോട്​ അന്വേഷിച്ചു. അതി​​​​െൻറ വിവരങൾ ഇല്ലെന്ന്​ കെ.കെ വേണുഗോപാൽ പറഞ്ഞു. അത് കോടതിയെ പ്രകോപിപ്പിച്ചു. കോടതി അ​േന്വഷിക്കു​േമ്പാൾ നിങ്ങളു​െട കൈയിൽ വിവരങ്ങളില്ല. എന്നാൽ നിയമ വ്യവസ്​ഥയെ ആക്രമിക്കാൻ വേണ്ടിയാകു​േമ്പാൾ നിങ്ങൾക്ക്​ വിവരങ്ങളുണ്ടെന്നും കോടതി വിമർശിച്ചു. 

നിയമന ഉത്തരവ്​ ഉടനിറങ്ങുമെന്ന്​ അറ്റോർണി ജനറൽ പറഞ്ഞു. എന്നാൽ വടക്കു കിഴക്കൻ മേഖലയിലെ അവസ്​ഥ വളരെ മോശമാണെന്നും നാലു ജഡ്​​ജിമാർ വേണ്ടിടത്ത്​ പല കോടതികളിലും ഒന്നും രണ്ടും ജഡ്​ജിമാരാണുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി. വടക്കു കിഴക്കൻ മേഖലയിലെ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്​. എന്താണ്​ അവർ ചെയ്യേണ്ടത്​? അവർക്ക്​ സുപ്രീം കോടതിയിൽ വന്ന്​ പണം ചെലവഴിച്ച്​ അഭിഭാഷകരെ നിയമിച്ച്​ ഹൈകോടതിയിൽ കേസിന്​ അനുവാദം മേടിക്കാൻ കഴിയുമോ എന്നും ബെഞ്ച്​ ചോദിച്ചു. ഹൈകോടതികളിലെ നിലവിലെ ഒഴിവുകളുടെ സ്​ഥിതി വിവരങ്ങൾ വ്യക്​തമാക്കുന്ന സത്യവാങ്​മൂലം സമർപ്പിക്കാൻ അറ്റോർണി ജനറലിനോട്​ കോടതി ആവശ്യപ്പെട്ടു. 


 

Tags:    
News Summary - Center and SC Spar On Appoinment of Judges - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.