മണിപ്പൂരിൽ 20,000 അർധസൈനികരെ കൂടി അയച്ച് കേന്ദ്രം

ഇംഫാൽ (മണിപ്പൂർ): മണിപ്പൂരിൽ വർധിച്ചു വരുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രം 20 കമ്പനി അർധസൈനിക വിഭാഗത്തെ കൂടി മണിപ്പൂരിലേക്ക് അയച്ചു. നേരത്തേ, 50 കമ്പനി സേനയെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മണിപ്പൂരിലേക്ക് അയച്ചിരുന്നു.

ഇതിന് പിന്നാലെയാണ് 20,000 അധിക അർധസൈനിക ഉദ്യോഗസ്ഥർ അടങ്ങുന്ന 20 കമ്പനികളെ കൂടി അയച്ചത്. എല്ലാ ജില്ലകളുടെയും ഇംഫാൽ നഗരത്തി​ന്റെയും സുരക്ഷ അവലോകനം ചെയ്തതായും യോഗത്തിൽ സൈന്യം, പോലീസ്, സി.ആർ.പി.എഫ്, ബി.എസ്.എഫ്, ഐ.ടി.ബി.ടി വിഭാഗത്തിലെ ഉദ്യോഗസ്ഥർ പങ്കെടുത്തതായും മണിപ്പൂർ സർക്കാർ സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിങ് പറഞ്ഞു.

എല്ലാ ജില്ലകളിലെയും ഡി.സിമാരുമായും എസ്.പിമാരുമായും പ്രശ്നങ്ങൾ ചർച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ അക്രമ സംഭവങ്ങളുടെ എണ്ണം അതിവേഗം ഉയർന്നത് പരിഗണിച്ച് മണിപ്പൂരിൽ 90,000 അധിക അർദ്ധസൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന മൊത്തം 90 കമ്പനികളെ വിന്യസിച്ചിട്ടുണ്ട്.

നവംബർ ഏഴിന് ജിരിബാം ജില്ലയിലെ സൈറൗൺ ഗ്രാമത്തിലെ വീട്ടിൽ സ്ത്രീയെ തീകൊളുത്തി കൊലപ്പെടുത്തിയതാണ് ഏറ്റവും പുതിയ അക്രമപരമ്പരക്ക് കാരണമായത്.

Tags:    
News Summary - Center sends 20,000 more paramilitary troops in Manipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.