രാജസ്ഥാനിലും ഇ.ഡിയെ ഇറക്കി; തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് കോൺഗ്രസ് അധ്യക്ഷന്റെ വീട്ടിൽ റെയ്ഡ്

ജയ്പൂർ: നിയമസഭ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്. ഗോവിന്ദ് സിങ് ഡോട്ടസ്രയുടെ വീട്ടിലാണ് പരിശോധന. സർക്കാർ അധ്യാപക റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട ചോദ്യപ്പേപ്പർ ചോർച്ച കേസിലാണ് പരിശോധന. ഡോട്ടസ്രയുടെ വസതിക്ക് പുറമേ മറ്റ് ആറിടങ്ങളിലും പരിശോധന തുടരുന്നുവെന്നാണ് വിവരം.

കോൺഗ്രസ് എം.എൽ.എ ഓം പ്രകാശ് ഹുദ്‍ലയുടെ വീട്ടിലും ഇ.ഡി പരിശോധന നടത്തുന്നുണ്ട്. ജയ്പൂർ, ദൗസ, സികാർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇ.ഡി പരിശോധന പുരോഗമിക്കുന്നത്. രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് നടക്കാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെയാണ് റെയ്ഡ്. രാജസ്ഥാനിലെ ലാച്ചമാൻഗാർഹ് മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർഥിയാണ് ഡോട്ട്സ്ര. ഹുദ്‍ല മഹാവ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർഥിയാണ്.

2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന് വിശേഷിപ്പിക്കുന്ന അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ നവംബർ ഏഴ് മുതൽ 30വരെ നടക്കുന്നത്. രാജ്യത്തെ ആറിലൊന്ന് വോട്ടർമാർ പോളിങ് ബൂത്തിലേക്ക് നീങ്ങുന്ന വോട്ടെടുപ്പിന്റെ ഫലം ഡിസംബർ മൂന്നിന് പ്രഖ്യാപിക്കും.

മിസോറമിലെ 40 മണ്ഡലങ്ങളിൽ നവംബർ ഏഴിനും മധ്യപ്രദേശിലെ 230 മണ്ഡലങ്ങളിൽ 17നും രാജസ്ഥാനിലെ 200 മണ്ഡലങ്ങളിൽ 25നും തെലങ്കാനയിലെ 119 മണ്ഡലങ്ങളിൽ 30നുമാണ് വോട്ടെടുപ്പ്. നക്സൽ ഭീഷണിമൂലം രണ്ട് ഘട്ടങ്ങളുള്ള ഛത്തിസ്ഗഢിൽ ആദ്യഘട്ടത്തിലെ 20 മണ്ഡലങ്ങളിൽ മിസോറമിനൊപ്പം നവംബർ ഏഴിനും അവസാനഘട്ടത്തിലെ 70 മണ്ഡലങ്ങളിൽ മധ്യപ്രദേശിനൊപ്പം നവംബർ 17നും വോട്ടെടുപ്പ് നടക്കും. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് നവംബർ 23ന് നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, രാഷ്ട്രീയപാർട്ടികളുടെ അഭ്യർഥനമാനിച്ച് ഇത് നവംബർ 25ലേക്ക് മാറ്റുകയായിരുന്നു.


Tags:    
News Summary - Central Agency Searches Rajasthan Congress Chief's Home Weeks Before Polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.