ന്യൂഡല്‍ഹി: ജമ്മു-കശ്മീരിൽ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കായി ഇതുവരെ പണം അനുവദിച്ചത് ബജറ്റിൽ വകയിരുത്തിയതിെൻറ 10 ശതമാനം മാത്രം. നടപ്പുസാമ്പത്തിക വർഷം 18,527 കോടി രൂപയുടെ പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ ജമ്മു-കശ്മീരിനായി പ്രഖ്യാപിച്ചത്. സാമ്പത്തിക വർഷം പകുതി പിന്നിട്ടിട്ടും ഇതുവരെ നൽകിയത് 1,809 കോടി രൂപ മാത്രമാണ്. ദുരന്തനിവാരണം, പുനരധിവാസം, ജലശക്തി, സിവില്‍ ഏവിയേഷന്‍, ഐ.ടി തുടങ്ങി 12 വകുപ്പുകൾക്ക് പണം ഇതുവരെ അനുവദിച്ചിട്ടില്ല.
പണം ലഭിക്കാത്തതിനാല്‍ പദ്ധതികളൊന്നും നടപ്പാക്കാനായില്ലെന്ന് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പറയുന്നു. ജമ്മു-കശ്മീരിെൻറ വികസനമാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് അടുത്തിടെ കശ്മീർ സന്ദർശിച്ച ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. തുക അനുവദിക്കാത്ത വാർത്തകൾ പുറത്തുവന്നതോടെ കോവിഡ് രണ്ടാംതരംഗം നിയന്ത്രിക്കുന്നതിനായി ഫണ്ട് വിനിയോഗിെച്ചന്നാണ് കേന്ദ്രം നൽകുന്ന വിശദീകരണം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്ക് കേന്ദ്രം ബജറ്റിൽ വകയിരുത്തിയ പണം സാമ്പത്തിക വർഷം പകുതി പിന്നിട്ടപ്പോഴേക്ക് തീർന്നത് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.