പാചക വാതക വില കുറയും; സിലിണ്ടറിന് 200 രൂപ വരെ കുറയും

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചക വാതക വില കുറച്ച് കേന്ദ്രസർക്കാർ. 200 രൂപ സബ്സിഡി നല്‍കാനാണ് കേന്ദ്രമന്ത്രിസഭയുടെ തീരുമാനം. പ്രധാനമന്ത്രി ഉജ്ജ്ജ്വല യോജന പ്രകാരമുള്ളവർക്ക് നേരത്തെ പ്രഖ്യാപിച്ച സബ്സിഡി കൂടി ചേർത്ത് 400 രൂപവരെ കുറയും. കേന്ദ്രമന്ത്രി അനുരാ​ഗ് താക്കൂറാണ് തീരുമാനം അറിയിച്ചത്.

പ്രധാനമന്ത്രിയുടെ രക്ഷാബന്ധന്‍ – ഓണം സമ്മാനമാണിതെന്ന് അനുരാഗ് സിങ് താക്കൂര്‍ പറഞ്ഞു. നമ്മുടെ സഹോദരിമാരുടെ ക്ഷേമത്തിന് വേണ്ടിയാണ് നടപടി. ഈ നടപടിക്ക് തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല. ആശ്വാസം നൽകുന്ന പ്രഖ്യാപനം മാത്രമായി കണ്ടാൽ മതിയെന്നും കേന്ദ്രമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 

Tags:    
News Summary - Centre reduces domestic LPG cylinder price by Rs 200

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.