ന്യൂഡൽഹി: പിൻവലിച്ച 500,1000 രൂപയുടെ നോട്ടുകൾ മാറ്റാൻ ഇനി അവസരമില്ലെന്ന് ധനമന്ത്രാലയം. പിൻവലിച്ച 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് ആർ.ബി.െഎ വ്യക്തമാക്കിയതിന് പിന്നാലെയാണ് നോട്ടുകൾ മാറ്റാൻ ഇനി അവസരമില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.
ധനകാര്യ സെക്രട്ടറി എസ്.സി ഗാർഖയാണ് പിൻവലിച്ച നോട്ടുകൾ നിക്ഷേപിക്കുന്നതിനായി ജനങ്ങൾക്ക് ഇനിയും അവസരം നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയത്. ഇപ്പോൾ വിനിമയം നടത്തുന്ന കറൻസി മാത്രമേ ഇത്തരത്തിൽ ബാങ്കുകളിൽ നിക്ഷേപിക്കാൻ സാധിക്കുകയുള്ളുവെന്നാണ് ആർ.ബി.െഎയും വ്യക്തമാക്കിയിരിക്കുന്നത്.
നേരത്തെ പിൻവലിച്ച നോട്ടുകൾ മാറ്റി വാങ്ങാൻ സർക്കാർ വീണ്ടും അവസരം നൽകുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ സുപ്രീംകോടതിയിൽ ഇതുസംബന്ധിച്ച കേസിൽ വീണ്ടും അവസരം നൽകാൻ കഴിയില്ലെന്ന് സർക്കാർ നിലപാടെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.